Dec 1, 2025 01:52 PM

( moviemax.in) ഏറെ നാളുകളായുള്ള വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായെന്ന് റിപ്പോർട്ട്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചാണ് വിവാഹം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. 

വിവാഹഫോട്ടോകൾ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനിറ്റുകൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ ആരാധകർ ആശംസകളും അറിയിച്ചിട്ടുണ്ട് .

തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്‌. ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്. 30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. രാജിന്റെ ആദ്യ ഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ല്‍ വേര്‍പിരിഞ്ഞിരുന്നു.


സാമന്തയും രാജും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നേരത്തെ രാജിനൊപ്പം സാമന്ത പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്.

ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സീരിസിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. അതേസമയം, ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് രാജ് ആൻഡ് ഡികെ കോമ്പോ. എ ജന്റിൽമാൻ, ഫാമിലി മാൻ, സ്ത്രീ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ആണ് ഇവർ ഒരുക്കിയിട്ടുള്ളത്.


Samantha gets married again, groom is director Raj Nidimore

Next TV

Top Stories










News Roundup