കോഴിക്കോട് : (https://truevisionnews.com/) റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിന് പരിസമാപ്തി ആയി. സമാപന സമ്മേളനം എഴുത്തുകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. ബിജു കാവിൽ ഉദ്ഘാടകനെ പൊന്നാട അണിയിച്ചു.
കൻമന ശ്രീധരൻ, പി. ബാബുരാജ്, മനോജ് മണിയൂർ എന്നിവർ മുഖ്യാതിഥികളായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ മഞ്ജു, പി. ഹാഫിസ് , യു.കെ. രാഘവൻ, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, അഡ്വ. കെ.ടി. ശ്രീനിവാസൻ, സത്യൻ മുദ്ര, ഡോ. സന്ധ്യാ കുറുപ്പ്, ശ്രീജിത്ത് പേരാമ്പ്ര, പ്രദീപ് മുദ്ര, ഹാരിസ് ബാഫക്കി തങ്ങൾ, രാജീവൻ മരുതൂർ, സുനിൽ തിരുവങ്ങൂർ, പ്രശാന്ത് ചില്ല , സി.ജയരാജ്, എ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
രഞ്ജുഷ് ആവള സ്വാഗതവും ശശികുമാർ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു. പൂക്കാട് കലാലയം, ശ്രീചക്ര സംഗീത വിദ്യാലയം, കൊയിലാണ്ടി മാജിക് അക്കാദമി, അരങ്ങ് കൊയിലാണ്ടി, കൊയിലാണ്ടി കൾചറൽ കമ്യൂണിറ്റി, ക്യു എഫ് എഫ് കെ കൊയിലാണ്ടി,ചോമ്പാല സോഷ്യൽ സയൻസ് അസോസിയേഷൻ, കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ , സഹസ്ര കോൽക്കളി സംഘം , കുറുവച്ചാൽ കളരി സംഘം , ചിലമ്പ് ചേലിയ എന്നീ സ്ഥാപനങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
Kozhikode Revenue District Kalolsavam, cultural gathering concludes
































