ആലപ്പുഴ : ( www.truevisionnews.com) ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്ക് മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളിൽനിന്ന് പൊട്ടിത്തെറി ഉണ്ടായത്.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൻജിന്റെ ടർബോ ചൂടായി പൊട്ടിത്തെറിച്ചെന്നാണ് നിഗമനം.
Engineering college bus explodes; mechanic dies tragically






























