കോഴിക്കോട് : ( www.truevisionnews.com)മാസ്മരികമായ നടനവൈഭവങ്ങൾ തീർത്ത് പേരാമ്പ്രയിൽ നിന്നൊരു കുഞ്ഞു നർത്തകി ഉദിക്കുന്നു. ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ യുപി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ ഒന്നാം സ്ഥാനം എഗ്രേഡ് നേടിയ ശിവപ്രിയ ശശിയാണ് ശ്രദ്ധേയമായത്.
പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂന്ന് വയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരികയാണ് ശിവപ്രിയ. മോഹിനിയാട്ടം, കുച്ചുപ്പിടി ഭരതനാട്യം എന്നിവയും വേദികളിൽ അവതരിച്ചിട്ടുണ്ട്.
Dancer, District School Youth Festival, Sivapriya Sasi






























