കോഴിക്കോട്: ( www.truevisionnews.com) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. പെണ്‍കുട്ടിക്ക് പരാതി ഉണ്ടെന്നും അവള്‍ തെളിവുകള്‍ കൈമാറിയിരിക്കുകയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
എന്നിട്ടും രാഹുല്‍ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോണ്‍ഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക എന്നാണ് പത്മജ വേണുഗോപാല്‍ ചോദിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളെ കൊന്ന് കളഞ്ഞ കൊലപാതകിയായ ഒരുവനെ പാലക്കാടിന് വേണോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കുക എന്നും പത്മജ പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം. 'ഒരു ജനപ്രതിനിധി എല്ലാ മനുഷ്യരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തേണ്ട ഒരാളാണ്. ഇങ്ങനെ സ്വഭാവ വൈകല്യമുളള ഒരുവനെ എങ്ങനെയാണ് വിശ്വസിച്ച് വീട്ടില്‍ കയറ്റാന്‍ കഴിയുക': പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ.
കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തിരഞ്ഞെടുപ്പ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.
പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്.
PadmajaVenugopal responds to harassment complaint against Rahulmamkoottathil

























