കോഴിക്കോട് : ( www.truevisionnews.com) വടകര കുന്നുമ്മക്കരയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല, കണ്ണീരിൽ മുങ്ങി കുട്ടിയുടെ കുടുംബം നാടെങ്ങും തിരഞ്ഞ് ഉറ്റവരും നാട്ടുകാരും. കുട്ടിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബo പൊലീസിലും പരാതി നൽകി.
കുന്നുമ്മക്കര പുതിയോട്ടിൽ നാസറിൻ്റെയും സെമീറയുടെയും മകൻ മുഹമ്മദ് യാസീനെയാണ് ഇന്ന് (27.11.25 ) രാവിലെ 6:30 മണി മുതൽ കാണാതായത്. പെരിങ്ങത്തൂർ എൻഎ എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്ന് രാവിലെ 6:40 കരിയാട് നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ബസിൽ കയറുകയും തലശ്ശേരിയിൽ ഇറങ്ങിയതായും വിവരം കിട്ടിയിട്ടുണ്ട്. കുട്ടി സ്കൂൾ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8681833875 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബസുകൾ അപേക്ഷിക്കുന്നുണ്ട്.
10th grade student is missing in Kunnummakkakara, Vadakara.
































