ബാംഗ്ലൂരിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

ബാംഗ്ലൂരിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു
Nov 27, 2025 05:16 PM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ സ്വദേശിയായ എൻജിനിയറിങ് വിദ്യാർത്ഥി ബാംഗ്ലൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കണ്ണൂർ മൂന്നാംപീടിക നാലാം റോഡിലെ ഹോപ്പ് വില്ലയിൽ വില്യം ഗോമസ് - ഷെർലി ഗോമസ് ദമ്പതികളുടെ മകൻ റയൺ ഗോമസാ (20)ണ് മരിച്ചത്.

ബാംഗ്ലൂരു ക്രൈസ്റ്റ് കോളജിന് സമീപത്തു വെച്ച് നിയന്ത്രണം വിട്ടപിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചാണ് അപകടം. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരി: ആൻജലീന

മറ്റൊരു സംഭവത്തിൽ കണ്ണൂർ പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന കെ.വി.അഖിൽ (26 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ കെ.കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം.

കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡില്‍ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എറണാകുളത്ത് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന അഖില്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പാപ്പിനിശേരി ആശുപത്രി മോര്‍ച്ചറിയില്‍.

A young man from Kannur died in a bike accident in Bangalore.

Next TV

Related Stories
യുവതിയുടെ ലൈം​ഗിക പീഡന പരാതി; മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ, അഭിഭാഷകരുമായി ചർച്ച

Nov 27, 2025 07:08 PM

യുവതിയുടെ ലൈം​ഗിക പീഡന പരാതി; മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ, അഭിഭാഷകരുമായി ചർച്ച

ലൈം​ഗിക പീഡന പരാതി, മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
'എംഎൽഎ സ്ഥാനത്തെപ്പറ്റി ഇപ്പോൾ തീരുമാനം എടുക്കില്ല, രാഹുലിനെതിരായ പരാതിയിൽ അന്വേഷണം നടക്കട്ടെ' - കെ. മുരളീധരൻ

Nov 27, 2025 06:00 PM

'എംഎൽഎ സ്ഥാനത്തെപ്പറ്റി ഇപ്പോൾ തീരുമാനം എടുക്കില്ല, രാഹുലിനെതിരായ പരാതിയിൽ അന്വേഷണം നടക്കട്ടെ' - കെ. മുരളീധരൻ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം,പരാതി,അന്വേഷണം നടക്കട്ടെയെന്ന് കെ....

Read More >>
 ഇരുള നൃത്തം അട്ടപ്പാടി തനിമ ചോരുന്നതായി പരിശീലകർ

Nov 27, 2025 05:55 PM

ഇരുള നൃത്തം അട്ടപ്പാടി തനിമ ചോരുന്നതായി പരിശീലകർ

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, നാടൻ കലാരൂപം...

Read More >>
വിദ്യാർഥിയെ കാണാനില്ല; കണ്ണീരിൽ മുങ്ങി കുടുംബം, നാടെങ്ങും തിരഞ്ഞ് ഉറ്റവർ

Nov 27, 2025 05:48 PM

വിദ്യാർഥിയെ കാണാനില്ല; കണ്ണീരിൽ മുങ്ങി കുടുംബം, നാടെങ്ങും തിരഞ്ഞ് ഉറ്റവർ

വിദ്യാർഥിയെ കാണാനില്ല, വടകര കുന്നുമ്മക്കരയിൽ പത്താം ക്ലാസ് വിദ്യാർഥിയെ...

Read More >>
Top Stories

News Roundup