തിരുവനന്തപുരം: (https://truevisionnews.com/) തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 11 വൈകീട്ട് ആറ് വരെയുമാണ് മദ്യനിരോധനം.
വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണൽ.
Local body elections, dry day order issued in the state

































