പൊലീസുകാരൻ കില്ലാഡി തന്നെ ...: ലൈവ് ലൊക്കേഷനും കോൾ റെക്കോർഡും ചോർത്തി സാമ്പത്തിക തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

 പൊലീസുകാരൻ കില്ലാഡി തന്നെ ...: ലൈവ് ലൊക്കേഷനും കോൾ റെക്കോർഡും ചോർത്തി സാമ്പത്തിക തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Nov 25, 2025 09:25 PM | By Susmitha Surendran

പത്തനംതിട്ട : ( www.truevisionnews.com) അടൂരിൽ ലൈവ് ലൊക്കേഷനും കോൾ റെക്കോർഡും ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശി പ്രവീൺകുമാറാണ് അറസ്റ്റിലായത്.

കേസിലെ നേരത്തെ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയൽ വി ജോസിനെയും സഹായിയായി പ്രവർത്തിച്ച രണ്ടാം പ്രതി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) നെയും അന്വേഷണസംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതാപ്ഗർ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് പ്രതി പ്രവീൺകുമാർ. പ്രവീൺ‌ കുമാറാണ് ഹാക്കർ നടത്തിയ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ. കോൾ ടാപ്പിങ്ങിനും ലൈവ് ലൊക്കേഷൻ ട്രാക്കിങ് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ പോലീസ് സംവിധാനം ഇയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു.

കേരള പോലീസ് ഉത്തർപ്രദേശിൽ എത്തിയാണ് പ്രവീൺകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ‌രാജ്യത്തിൻറെ വിവിധയിടങ്ങളിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് നിലവിൽ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ രാജ്യവ്യാപകമായി തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ കേസ് കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും.


Live location and call records leaked in Adoor, police officer arrested for financial fraud

Next TV

Related Stories
ഹയർസെക്കൻഡറി നാടകത്തിൽ കോക്കല്ലൂർ പെരുമ

Nov 25, 2025 09:56 PM

ഹയർസെക്കൻഡറി നാടകത്തിൽ കോക്കല്ലൂർ പെരുമ

നാടകം,സ്കൂൾ കലോത്സവം, കോമ്പറ്റിഷൻ...

Read More >>
Top Stories










News Roundup