Nov 25, 2025 10:29 PM

( www.truevisionnews.com) രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണ് . ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെ സുധാകരന്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണ്. താന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ അവിശ്വസിക്കുന്നില്ല. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്ത് വരണമെന്നും കെ സുധാകരന്‍ പറഞ്ഞു.

വെറുതേ അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടി സിപിഐഎമ്മും ബിജെപിക്കാരും നടത്തുന്നൊരു ശ്രമമാണ് ഇതിന്റെ പിന്നില്‍. ഒരു സത്യാവസ്ഥയുമതിനകത്ത് ഇല്ല. തീര്‍ത്തും നിരപരാധിയാണവന്‍. ഞാന്‍ അതൊക്കെ അന്വേഷിച്ചു. വഴക്ക് പറയാന്‍ വേണ്ടിയാണ് അന്വേഷിച്ചത്.

മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തെറ്റിയെന്ന് തോന്നി. അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. നമുക്ക് അവനെ കുറിച്ച് തര്‍ക്കങ്ങളില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്‌നമല്ല – കെ സുധാകരന്‍ പറഞ്ഞു.



Sexual allegations, RahulMAMKOOTTATHIL in the thick of things, KSudhakaran supports

Next TV

Top Stories










News Roundup