കൊയിലാണ്ടി:( www.truevisionnews.com) കോഴിക്കോട് റവന്യൂ ജില്ല ഹയർസെക്കൻഡറി വിഭാഗം നാടകമത്സരത്തിൽ കോക്കല്ലൂർ ഗവൺമെൻറ് എച്ച്എസ്എസിൻ്റെ 'കുരിശ്' എന്ന നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടി.
കുരിശ് എന്ന നാടകത്തിലെ വൈഷ്ണവി നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ച നാടകത്തിലെ വിഎസ് വിജയ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രേക്ഷകരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഹയർസെക്കൻഡറി നാടകവേദി. നാലു നാടകങ്ങൾക്ക് എ ഗ്രേഡ് ലഭിച്ചു.
Drama, School youth Festival, Competition
































