ബത്തേരി: ( www.truevisionnews.com)ബത്തേരിയിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി പോലീസ് പിടിയില്‍. ബത്തേരി പുത്തന്‍കുന്ന് പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ് (32) നെയാണ് ബത്തേരി പൊലീസ് ചൊവ്വാഴ്ച പിടികൂടിയത്. കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നത്.
നിലവിൽ കാപ്പ കേസിൽ പ്രതിയായ ഇയാൾക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട് തുടങ്ങി നിരവധി കേസുകളും ഉണ്ട്.
തിങ്കളാഴ്ച രാത്രിയാണ് ബത്തേരി ഐസക് ബാറിന് മുന്‍വശം വെച്ച് ബീനാച്ചി സ്വദേശിയെ സംജാദ് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംജാദും ബീനാച്ചി സ്വദേശിയുമുള്‍പ്പെട്ട റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം.
കൈമുട്ടിനും, കണ്ണിനും, ഷോള്‍ഡറിനും പരിക്കേറ്റ യുവാവ് അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവ സ്ഥലത്തു വെച്ച് തന്നെ സംജാദിനെ പൊലിസ് പിടികൂടി വധശ്രമത്തിന് കേസെടുത്തു.
Case of attempted stabbing of young man
































