ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്നു മാറ്റി

ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്നു മാറ്റി
Nov 25, 2025 02:24 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ബൂത്ത് ലെവൽ ഓഫിസറെ സ്ഥാനത്തു നിന്നു മാറ്റി. തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒയെ ആണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ചുമതലയിൽ നിന്ന് നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകി.

കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ച് അപമര്യാദയായി പെരുമാറിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്​തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ വിനോദ് മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.

ഫോം വീട്ടില്‍ എത്തിക്കേണ്ടത് അല്ലേ എന്ന് നാട്ടുകാര്‍ ചോദിച്ചതോടെ ബിഎല്‍ഒ പ്രകോപിതനായി. വില്ലേജ് ഓഫീസറോട് പോയി പറയണം എന്ന് നാട്ടുകാരോട് ആക്രോശിച്ചു. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാരും തര്‍ക്കിച്ചു. ചിലർ വീഡിയോ എടുത്തതോടെ ബിഎല്‍ഒയും ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ചില ഇടപെട്ട് ബിഎല്‍ഒയെ ശാന്തനാക്കി സീറ്റില്‍ ഇരുത്തി.

വീഡിയോ ചിത്രീകരണം തുടര്‍ന്നതോടെയാണ് സ്ത്രീകള്‍ തൊട്ടടുത്ത് നില്‍ക്കെ മുണ്ട് ഉയര്‍ത്തി നഗ്നത കാണിച്ചു. എന്നാ ഇതു കൂടി എടുത്തോ എന്ന് ആക്രോശിച്ചായിരുന്നു ഈ നഗ്നതാ പ്രദര്‍ശനം. ഇതുകണ്ട് സ്ത്രീകള്‍ മുഖം മാറ്റുന്നത് അടക്കം ദൃശ്യങ്ങളിലുണ്ട്.

എസ്‌ഐആര്‍ ജോലിയുടെ ഭാഗമായി ബിഎല്‍ഒമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വൃത്തികെട്ട പെരുമാറ്റത്തെ ഒരു സമ്മര്‍ദം പറഞ്ഞും ന്യായീകരിക്കാന്‍ കഴിയില്ല. ബിഎല്‍എയുടെ മോശം പെരുമാറ്റം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ബിഎല്‍ഒക്ക് അടികൊടുക്കണം എന്ന അഭിപ്രായമാണ് ഉയരുന്നത്. നല്ല ശമ്പളം വാങ്ങി ജോലി ചെയ്യാതെ സുഖിക്കുന്നവര്‍ക്ക് ജോലി ചെയ്യുമ്പോഴുള്ള ചൊറിച്ചില്‍ എന്നാണ് പലരും അഭിപ്രായം പങ്കുവയ്ക്കുന്നത്.


BLO behaved rudely with voters, displayed nudity, and raised his head

Next TV

Related Stories
കോഴിക്കോട് വീണ്ടും വൻ  ഫ്ലക്സ് വേട്ട; പിടികൂടിയത്  550 കിലോ നിരോധിത ഫ്ലക്സ്

Nov 25, 2025 04:03 PM

കോഴിക്കോട് വീണ്ടും വൻ ഫ്ലക്സ് വേട്ട; പിടികൂടിയത് 550 കിലോ നിരോധിത ഫ്ലക്സ്

കോഴിക്കോട് ഫ്ലക്സ് വേട്ട, പിടികൂടിയത് 550 കിലോ നിരോധിത...

Read More >>
പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 25, 2025 03:55 PM

പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് , തൃശൂർ ഡ്രൈവർക്ക്...

Read More >>
തൃശൂർ കുതിരാനിൽ മിനി ലോറി അപകടം; യാത്രികന്റെ കൈ അറ്റുപോയി

Nov 25, 2025 02:54 PM

തൃശൂർ കുതിരാനിൽ മിനി ലോറി അപകടം; യാത്രികന്റെ കൈ അറ്റുപോയി

തൃശൂർ കുതിരാനിൽ വാഹനാപകടം; യാത്രികന്റെ കൈ...

Read More >>
'പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല, അയ്യപ്പന്റെ ഒരു തരി പൊന്നുപോലും നഷ്ടമാകില്ല' -  എം.വി ഗോവിന്ദൻ

Nov 25, 2025 02:50 PM

'പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല, അയ്യപ്പന്റെ ഒരു തരി പൊന്നുപോലും നഷ്ടമാകില്ല' - എം.വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള, പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല, എം.വി...

Read More >>
Top Stories










News Roundup