തൃശൂർ: (https://truevisionnews.com/) കുതിരൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടം . യാത്രികന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിൻ (22) എന്നയാളുടെ ഇടതു കൈയാണ് അറ്റുപോയത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേർന്ന് പോവുകയും സുജിന്റെ കൈ കൈവരിയിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിലെത്തിച്ചത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Vehicle accident in Thrissur Kuthiran; Passenger's hand severed
































