'രാഹുൽ സൈക്കോപാത്ത്, പടിയടച്ച് പിണ്ഡം വെയ്ക്കണം, പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും...? ' -സജന ബി സാജൻ

'രാഹുൽ സൈക്കോപാത്ത്, പടിയടച്ച് പിണ്ഡം വെയ്ക്കണം, പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും...? ' -സജന ബി സാജൻ
Nov 25, 2025 01:54 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്‌നം. 'ഞരമ്പൻ'എന്ന നാടൻ ഭാഷ സിപിഐഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ് പ്രവർത്തകർ പോകേണ്ട സമയമല്ല ഇതെന്നും സജന പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം....

പാർട്ടി അടിയന്തരമായി രാഹുൽ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. "ഞരമ്പൻ"എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ്‌ പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്.

എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. പാർട്ടി നടപടി എടുത്താൽ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാർഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആർക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്. 'പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്' എന്ന് നേതൃത്വം മനസ്സിലാക്കണം.

നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും...?

എന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നുള്ളത് ശരി തന്നെയാണ്. യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വച്ചതല്ല. രാജി വയ്പ്പിച്ചതാണ്. മറ്റ് കാര്യങ്ങൾ മാന്യതയോർത്ത് ഇപ്പോൾ പറയുന്നില്ല. ഇനിയും രമേശ് പിശാരടിമാരും രാഹുൽ ഈശ്വർ മാരും വരും.

അവരോട് മറ്റൊന്നും പറയാനില്ല. സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ്‌ ആയി പോകുന്നത് പോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതിൽ നിൽക്കുന്നത്.

പോലീസ് ലാത്തിചാർജ്ജും ജയിൽ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോൾ റീൽസ് ആക്കി അത് പോസ്റ്റ്‌ ചെയ്യാൻ പി ആർ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങൾ ആയവരുമൊക്കെ ഈ പാർട്ടിയിൽ ഉണ്ട്. അതിൽ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി പാർട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ.

ലൈംഗികാരോപണത്തിൽ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രതികരണം.

യുവതികളുടെ ലൈംഗികാരോപണത്തിന് പിന്നാലെ രാഹുലിനെ നേരത്തെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നും രാഹുൽ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ രാഹുൽ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നതിനിടെയാണ് പുതിയ തെളിവുകൾ പുറത്തുവന്നത്.

Sexual allegation, Rahul Mangkootathil MLA, Youth Congress State General Secretary Sajana B Sajan

Next TV

Related Stories
കോഴിക്കോട് വീണ്ടും വൻ  ഫ്ലക്സ് വേട്ട; പിടികൂടിയത്  550 കിലോ നിരോധിത ഫ്ലക്സ്

Nov 25, 2025 04:03 PM

കോഴിക്കോട് വീണ്ടും വൻ ഫ്ലക്സ് വേട്ട; പിടികൂടിയത് 550 കിലോ നിരോധിത ഫ്ലക്സ്

കോഴിക്കോട് ഫ്ലക്സ് വേട്ട, പിടികൂടിയത് 550 കിലോ നിരോധിത...

Read More >>
പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 25, 2025 03:55 PM

പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് , തൃശൂർ ഡ്രൈവർക്ക്...

Read More >>
തൃശൂർ കുതിരാനിൽ മിനി ലോറി അപകടം; യാത്രികന്റെ കൈ അറ്റുപോയി

Nov 25, 2025 02:54 PM

തൃശൂർ കുതിരാനിൽ മിനി ലോറി അപകടം; യാത്രികന്റെ കൈ അറ്റുപോയി

തൃശൂർ കുതിരാനിൽ വാഹനാപകടം; യാത്രികന്റെ കൈ...

Read More >>
'പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല, അയ്യപ്പന്റെ ഒരു തരി പൊന്നുപോലും നഷ്ടമാകില്ല' -  എം.വി ഗോവിന്ദൻ

Nov 25, 2025 02:50 PM

'പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല, അയ്യപ്പന്റെ ഒരു തരി പൊന്നുപോലും നഷ്ടമാകില്ല' - എം.വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള, പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല, എം.വി...

Read More >>
Top Stories










News Roundup