കല്പറ്റ : (https://truevisionnews.com/) വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമം വിജയം.
നാമ നിർദ്ദേശ പത്രിക പിൻവലിച്ച് ജഷീർ പള്ളിവയൽ. തോമാട്ടുചാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കാണ് പത്രിക നൽകിയിരുന്നത്. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പത്രിക പിൻവലിച്ചത്.
ഇന്ന് രാവിലെ ജഷീർ പള്ളിവയൽ ഡിസിസി ഓഫീസിൽ എത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്താനാണ് വയനാട് ഡിസിസി ഓഫീസിലെത്തിയത്. ടി സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് തോമാച്ചുചാലിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതുടര്‍ന്ന് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജഷീർ പള്ളിവയൽ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു ജഷീര്‍.
പാർട്ടിയിലെ ചില ആളുകൾ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കാനായി ശ്രമിച്ചു. ജന്മനാട്ടിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തിയത് വേദനിപ്പിച്ചു. പാർട്ടി തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജഷീർ പള്ളിവയൽ പറഞ്ഞിരുന്നു.
Jasheer Pallivayal withdraws nomination papers

































