നാദാപുരം : (https://truevisionnews.com/) നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് സംഭവം . വാണിമേൽ പഞ്ചായത്ത് അയ്യങ്കിയിൽ എൻ. എസ് നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത് .
നാദാപുരത്ത് നിന്നും സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ എം. വി ഷാജിയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്ത് എത്തി മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.
ഏകദേശം മൂവായിരത്തോളം തേങ്ങ ഉണ്ടായിരുന്നു. ഫയർ & റെസ്കൂ ഓഫീസർമാരായ എൻ.കെ സ്വപ്നേഷ്, കെ. ഷാഗിൽ, എസ്.ഡി സുദീപ്, കെ ദിൽറാസ്, സി. സന്തോഷ്, കെ, കെ അഭിനന്ദ്, എൻ എസ് അഖിലേഷ്, സി കെ സ്മിതേഷ്,എം സജീഷ്, ഹോംഗാർഡ് കെ പി വിനീത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Coconut hut catches fire in Nadapuram Vanimele
































