ജാഗ്രത...: അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയെത്തുന്നു, ഓറഞ്ച് അലർട്ട്

ജാഗ്രത...:  അടുത്ത മൂന്ന്  മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയെത്തുന്നു,  ഓറഞ്ച് അലർട്ട്
Nov 23, 2025 08:18 PM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/)  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് നേരത്തെ കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണ്.

Rain warning, possibility of rain in Kerala

Next TV

Related Stories
വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു

Nov 23, 2025 10:33 PM

വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു

കുഴഞ്ഞുവീണ് മരണം, വളയത്തെ വ്യാപാരി ചികിത്സക്കിടെ...

Read More >>
നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു

Nov 23, 2025 09:59 PM

നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു

നാദാപുരം വാണിമേലിൽ, തേങ്ങാക്കൂടയ്ക്ക്...

Read More >>
 ശക്തമായ കാറ്റ്: തെങ്ങൊടിഞ്ഞ്  ദേഹത്തേക്ക് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Nov 23, 2025 09:30 PM

ശക്തമായ കാറ്റ്: തെങ്ങൊടിഞ്ഞ് ദേഹത്തേക്ക് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ശക്തമായ കാറ്റ്, തെങ്ങൊടിഞ്ഞ് വീണ് അപകടം , വിദ്യാർത്ഥികൾക്ക് പരിക്ക്...

Read More >>
Top Stories