വോട്ട് അഭ്യർഥിച്ചെത്തിയവർ കണ്ടത് നടുക്കുന്ന കാഴ്ച്ച; വയർ തുളഞ്ഞു കത്തി പിൻഭാഗത്തെത്തി, കോതമംഗലത്തെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വോട്ട് അഭ്യർഥിച്ചെത്തിയവർ കണ്ടത്  നടുക്കുന്ന കാഴ്ച്ച; വയർ തുളഞ്ഞു കത്തി പിൻഭാഗത്തെത്തി, കോതമംഗലത്തെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Nov 23, 2025 08:50 PM | By Susmitha Surendran

കോതമംഗലം : (https://truevisionnews.com/) മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സഹോദരീഭർത്താവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജന്‍ (57) ആണ് മരിച്ചത്.

മുറിയിൽ കട്ടിലിനു സമീപം നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ തൊഴുത്തിങ്കൽ സുകുമാരനെ (68) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വോട്ട് അഭ്യർഥിച്ചെത്തിയവരാണ് ജനലിലൂടെ രാജന്റെ മൃതദേഹം കണ്ടത്.

വീടിന്റെ വാതിൽ അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നു. രാത്രി ജനലിലൂടെ കയ്യിട്ട് രാജന്റെ വയറ്റിൽ കത്തിക്കു കുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. വയർ തുളഞ്ഞു കത്തി പിൻഭാഗത്തെത്തി. രക്തം വാർന്നാണു മരണം. ഭാര്യയും മകളുമായി പിണങ്ങി രാജൻ ഒറ്റയ്ക്കാണു വീട്ടിൽ താമസിച്ചിരുന്നത്.

രാജന്റെ വീടിനു സമീപമാണ് സുകുമാരന്റെ വീട്. ഇരുവരും ചേർന്നു മദ്യപാനം പതിവായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു. രാത്രിയാണു കുത്തേറ്റത്. സുകുമാരനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രാജന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്നു പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം. ഭാര്യ: മല്ലിക.

Brother-in-law stabbed to death in drunken brawl

Next TV

Related Stories
വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു

Nov 23, 2025 10:33 PM

വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു

കുഴഞ്ഞുവീണ് മരണം, വളയത്തെ വ്യാപാരി ചികിത്സക്കിടെ...

Read More >>
നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു

Nov 23, 2025 09:59 PM

നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു

നാദാപുരം വാണിമേലിൽ, തേങ്ങാക്കൂടയ്ക്ക്...

Read More >>
 ശക്തമായ കാറ്റ്: തെങ്ങൊടിഞ്ഞ്  ദേഹത്തേക്ക് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Nov 23, 2025 09:30 PM

ശക്തമായ കാറ്റ്: തെങ്ങൊടിഞ്ഞ് ദേഹത്തേക്ക് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ശക്തമായ കാറ്റ്, തെങ്ങൊടിഞ്ഞ് വീണ് അപകടം , വിദ്യാർത്ഥികൾക്ക് പരിക്ക്...

Read More >>
Top Stories