കോട്ടയം: ( www.truevisionnews.com) എം സി റോഡിൽ ചങ്ങനാശ്ശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് മോഡേൺ ബസാറിൽ കാർ അപകടം. കാറും ബസ്സും കൂട്ടിയിടിച്ച് കാർ യാത്രികനായ മധ്യവസ്കന് ദാരുണാന്ത്യം . മോഡേൺ ബസാർ ഞെളിയം പറമ്പിന് മുന്നിൽ രണ്ട് ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രാമനാട്ടുകര സ്വദേശിയും കോൺഗ്രസ് നേതാവുമായ ഉമ്മർ അഷ്‌റഫാണ് മരിച്ചത്. മകളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് പിതാവിനെയും പരിക്കേറ്റ മകളെയും പുറത്തെടുത്തത്. മകളെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
KSRTC buses collide driver and two passengers injured

































