തൃശ്ശൂർ : (https://truevisionnews.com/) കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻ്റ് രാജിവെച്ചു. രേഷ്മ സതീഷ് പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവെച്ചത് .
തദ്ദേശ തെരഞ്ഞെടുപ്പിൽ എസ് സി സംവരണ വാർഡിൽ സ്ഥാനാർഥിയാക്കാതെ പുറത്തു നിന്നുള്ള വ്യക്തിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. കുന്നംകുളം ഇരുപത്തൊനാം വാർഡ് നെഹ്റു നഗറിലാണ് രേഷ്മയ്ക്ക് പകരം പാർട്ടിക്ക് പുറത്തു നിന്നുള്ള വ്യക്തിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസിന്‍റെ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു രേഷ്മ. തൻ്റെ സ്ഥാനാർത്ഥിത്വം തടഞ്ഞതിനു പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ടെന്ന് രേഷ്മ ആരോപിച്ചു.
Amid a row over candidature, Kunnamkulam constituency Mahila Congress president resigns
































