തദ്ദേശപൊതുതെരഞ്ഞെടുപ്പ്; നാളെ 3 മണി വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയം

തദ്ദേശപൊതുതെരഞ്ഞെടുപ്പ്; നാളെ 3 മണി വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയം
Nov 23, 2025 04:53 PM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/)  തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദ്ദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം.

സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.

സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.


Local government general elections: Time to withdraw candidacy until 3 pm tomorrow

Next TV

Related Stories
സ്ഥാനാർഥിത്വത്തിൽ കലഹം: കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ചു

Nov 23, 2025 03:25 PM

സ്ഥാനാർഥിത്വത്തിൽ കലഹം: കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ചു

സ്ഥാനാർഥിത്വത്തിൽ കലഹം, കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്‍റ്,...

Read More >>
കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

Nov 23, 2025 03:19 PM

കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

കോഴിക്കോട് വാഹനാപകടം , കാറും ബസും കൂട്ടിയിടിച്ച് അപകടം, പിതാവിന്...

Read More >>
Top Stories