രക്ഷയില്ലാ ....കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജ് പൊളിച്ച് കവര്‍ച്ച; സ്പൈസ് ജെറ്റ് യാത്രികന് നഷ്ടമായത് 26,500 രൂപ

രക്ഷയില്ലാ ....കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജ് പൊളിച്ച് കവര്‍ച്ച; സ്പൈസ് ജെറ്റ് യാത്രികന് നഷ്ടമായത് 26,500 രൂപ
Nov 23, 2025 04:14 PM | By Athira V

മലപ്പുറം: ( www.truevisionnews.com) കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകൾ പൊളിച്ച് കവർച്ച. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെയാണ് പണവും വിലപിടിച്ച വസ്‌തുക്കളുമാണ് നഷ്ടമായത്. യാത്രികന്‍ ബാദുഷയുടെ ബാഗിൽ നിന്ന് 26,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

എയർപോ‍ർട്ടിന് അകത്തുവെച്ചാണ് കവർച്ച നടക്കുന്നതെന്നും ലഗേജുകൾക്ക് അവിടെ നിന്ന് കയറ്റിയ തൂക്കത്തിനെക്കാൾ 800 ​ഗ്രാം കുറവ് ഉണ്ടായിരുന്നുവെന്നും ബാദുഷ പറഞ്ഞു.

ഈ ആഴ്ചയിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ആറോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായാണ് അറിയുന്നത്. ഈ കവർച്ചകളെല്ലാം സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവിച്ചിരിക്കുന്നതെന്നും ബാദുഷ പറഞ്ഞു.

പൊലീസ് സ്റ്റേഷനിലും എയർപോർട്ട് അതോറിറ്റിക്കും മുന്നിലും ബാഗുകളുടെ പൂട്ട് പൊളിച്ച് വിലപിടിച്ച വസ്തുകൾ മോഷ്ടിക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി പരാതികളുണ്ടെങ്കിലും കർശന നടപടികളുണ്ടാകുന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്.

Robbery at Karipur airport, luggage snatched and looted

Next TV

Related Stories
തദ്ദേശപൊതുതെരഞ്ഞെടുപ്പ്; നാളെ 3 മണി വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയം

Nov 23, 2025 04:53 PM

തദ്ദേശപൊതുതെരഞ്ഞെടുപ്പ്; നാളെ 3 മണി വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയം

തദ്ദേശപൊതുതെരഞ്ഞെടുപ്പ് : നാളെ 3 മണി വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ...

Read More >>
സ്ഥാനാർഥിത്വത്തിൽ കലഹം: കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ചു

Nov 23, 2025 03:25 PM

സ്ഥാനാർഥിത്വത്തിൽ കലഹം: കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ചു

സ്ഥാനാർഥിത്വത്തിൽ കലഹം, കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്‍റ്,...

Read More >>
കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

Nov 23, 2025 03:19 PM

കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

കോഴിക്കോട് വാഹനാപകടം , കാറും ബസും കൂട്ടിയിടിച്ച് അപകടം, പിതാവിന്...

Read More >>
Top Stories