കണ്ണൂര്‍: (https://truevisionnews.com/) കണ്ണൂര്‍ കുത്തുപറമ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം. കുത്തുപറമ്പ് മെരുവമ്പായിയിൽ ഇന്ന് രാവിലെയാണ് സംഭവം. മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) ഷോക്കേറ്റ് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സരോജിനി കാടുവെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
വൈദ്യുതി കമ്പി പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ച് തന്നെ സരോജിനി മരിച്ചു. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Death due to shock in Kannur

































