മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
Nov 21, 2025 09:53 AM | By VIPIN P V

മലപ്പുറം : ( www.truevisionnews.com ) മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിർമിച്ച ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നായിരുന്നു അപകീർത്തി പരാമർശം

കഴിഞ്ഞ ജൂലൈയിലാണ് സംഭവം. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ കുറിച്ചാണ് യുവാവ് സമൂഹമാധ്യമത്തിൽ മോശം കമൻ്റ് ചെയ്തത്. പിന്നാലെ പെൺകുട്ടിയുടെ കുടുംബം പോലിസിൽ പരാതി നൽകി. ഇൻസ്റ്റഗ്രാമിൽ ജുവി 124 എന്ന വ്യാജ ഐഡിയിൽ നിന്നായിരുന്നു അപകീർത്തി പരാമർശം. ഐഡിയുടെ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടിൽ അബ്ദുൽ റഷീദാണ് അറസ്റ്റിലായത്. കമന്റിട്ട കാര്യം മറന്നുപോയ പ്രതി പോലീസ് എത്തിയപ്പോഴാണ് സംഭവം ഓർത്തത്. എന്നാല്‍, തങ്ങൾക്കുണ്ടായ മനോവേദനയിൽ പ്രതിയോട് ക്ഷമിക്കാന്‍ കുടുംബം തയ്യാറായില്ല. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം വ്യക്തമാക്കി.

A young man was arrested in Malappuram for defaming a deceased 16 year old girl on social media

Next TV

Related Stories
Top Stories










News Roundup