അവധി മറന്നോ....? നാളെ തലസ്ഥാനത്ത് പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

അവധി മറന്നോ....? നാളെ തലസ്ഥാനത്ത് പ്രാദേശിക അവധി;  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
Nov 21, 2025 07:23 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം.

ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നാളെ (ശനിയാഴ്ച) പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബർ 22 ന് കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.




Local holidays, applicable to educational institutions and government offices

Next TV

Related Stories
ദൈവതുല്യന്‍ ആര് ? ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിനായി എസ്‌ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും

Nov 21, 2025 07:18 AM

ദൈവതുല്യന്‍ ആര് ? ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിനായി എസ്‌ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും

ശബരിമല സ്വര്‍ണക്കൊള്ള, കസ്റ്റഡി അപേക്ഷ, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ...

Read More >>
Top Stories










News Roundup