ഒരുക്കങ്ങൾ പൂർത്തിയായി; കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം 24 മുതൽ കൊയിലാണ്ടിയിൽ

ഒരുക്കങ്ങൾ പൂർത്തിയായി; കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം 24 മുതൽ കൊയിലാണ്ടിയിൽ
Nov 20, 2025 03:54 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) പൂരങ്ങളുടെ നാട്, തൃശ്ശൂരിൽ വേദികൾ ഒരുങ്ങുന്ന അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ  ഭാഗമായുള്ള കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കൊയിലാണ്ടി നഗരം ഒരുങ്ങി.

നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ചാണ് കൗമാര മഹോത്സവം. 22 സ്റ്റേജുകളിലും 23 ക്ലാസ് റൂമുകളിലൂമായാണ് മത്സരങ്ങൾ നടക്കുക.


നാടും നഗരവും തെരഞ്ഞെടുപ്പ് കോലാഹലങ്ങളിലേക്ക് നീങ്ങുന്നതിനിടെ കലയുടെ മാമാങ്കത്തിന് കൊയിലാണ്ടി ഒരുങ്ങിയതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

24 ന് കാലത്ത് പത്തുമണിക്കാണ് ഉദ്ഘാടന പരിപാടി. വനിത ശിശുക്ഷേമ വകുപ്പിന്റെ പുരസ്കാരം ജേതാവായ അഞ്ചാം ക്ലാസുകാരനായ ഭിനശേഷിയുള്ള വിദ്യാർത്ഥിയാ ആദികേഷ് പിയാണ് ഈ കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്.

അഞ്ച് ദിവസങ്ങളിൽ കൊയിലാണ്ടി നഗരത്തിലെ 22 വേദികളിലായി യു പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ 13000 ത്തോളം വിദ്യാർത്ഥികൾ 319 മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കും.

അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവയും ഇതിൻറെ ഭാഗമായി നടത്തപ്പെടും.24-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ജി.വി.എച്ച് എസ് എസ്സിൽ വെച്ച് രചനാ മത്സരങ്ങൾ നടക്കും.

കലോത്സവത്തിൻ്റെ ഉദ്ഘാടനം 25 ന് ചൊവ്വ രാവിലെ 10 മണിക്ക് ഉജ്ജല ബാല്യം പുരസകാര ജേതാവ് മാസ്റ്റർ ആദികേശ് പി നിർവ്വഹിക്കും. 28ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം പ്രശസ്ത ചരിത്രപണ്ഡിതനും കേരളജ്യോതി പുരസ്കാര ജേതാവുമായ ഡോ. എം. ആർ രാഘവ വാര്യർ നിർവ്വഹിക്കും.

കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് 16 സബ് കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നു. കലോത്സവം പൂർണ്ണമായും ഹരിതചട്ടപ്രകാരം ആയിരിക്കും നടത്തുക.

ബി. ഇ എം യു.പി. സ്കൂളിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. മേളയോടനുബന്ധിച്ച് 25, 26, 27 തിയ്യതികളിൽ വൈകുന്നേരം ബസ് സ്റ്റാൻ്റ് പരിസരത്തുള്ള ഓപ്പൺ സ്റ്റേജിൽ വച്ച് സാംസ്കാരിക സദസ്സും സംഘടിപ്പിക്കും.

റജിസ്ട്രേഷൻ - 22 ന് ശനിയാഴ്ച നടത്തും. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ,  ജനറൽ കൺവീനർ - വിദ്യഭ്യാസ ഉപഡയറക്ടർ ടി അസീസ്, ജോയിൻ്റ് കൺവീനർ എൻ.വി. പ്രദീപ് കുമാർ, ഇ.കെ. സുരേഷ് , ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ സി,മീഡിയ കമ്മറ്റി വർക്കിം ചെയർമാൻ എ. സജീവ് കുമാർ, കൺവീനർ - കെ.പി അനിൽ കുമാർ, കോ. കൺവീനർ - കെ. സുരേഷ് എന്നിവർ സംസാരിച്ചു.

Kozhikode District School Kalolsavam, Koyilandy from november 24th

Next TV

Related Stories
കണ്ണൂരില്‍ കല്ല്യാണ വീട്ടിൽ അപകടം; പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Nov 20, 2025 07:09 PM

കണ്ണൂരില്‍ കല്ല്യാണ വീട്ടിൽ അപകടം; പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ണൂരില്‍ കല്ല്യാണ വീട്ടിൽ അപകടം, തൊഴിലാളി ഷോക്കേറ്റ്...

Read More >>
അറസ്റ്റിന് പിന്നാലെ വൻ പൊലീസ് സുരക്ഷ, പത്മകുമാറിന്റെ വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു, നീക്കം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്

Nov 20, 2025 06:08 PM

അറസ്റ്റിന് പിന്നാലെ വൻ പൊലീസ് സുരക്ഷ, പത്മകുമാറിന്റെ വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു, നീക്കം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്

ശബരിമല സ്വര്‍ണക്കൊള്ള, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാര്‍,അറസ്റ്റിന് പിന്നാലെ വൻ പൊലീസ്...

Read More >>
സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ല; ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ് -കടകംപള്ളി സുരേന്ദ്രൻ

Nov 20, 2025 05:22 PM

സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ല; ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ് -കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വര്‍ണക്കൊള്ള, ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ് -കടകംപള്ളി...

Read More >>
Top Stories










News Roundup