വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, നാലുപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, നാലുപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
Nov 20, 2025 03:08 PM | By VIPIN P V

ഇടുക്കി : ( www.truevisionnews.com ) ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽനിന്നും മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.

ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഈ കുട്ടിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വാഹനത്തിൽ ആകെ 8 വിദ്യാർത്ഥികൾ ആയിരുന്നു ഉണ്ടായിരുന്നത്.

തമിഴ്നാട് തരൂരിൽ നിന്ന് രണ്ട് ബസുകളിലായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയത്. മൂന്നാറിലെത്തിയ ശേഷം തുടർ യാത്രക്ക് ഇവർ ജീപ്പെടുക്കുകയായിരുന്നു. ഈ വാഹനമാണ് അപകടത്തിൽ പെട്ടത്.

Jeep carrying school children overturns four injured taken to hospital

Next TV

Related Stories
സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ല; ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ് -കടകംപള്ളി സുരേന്ദ്രൻ

Nov 20, 2025 05:22 PM

സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ല; ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ് -കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വര്‍ണക്കൊള്ള, ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ് -കടകംപള്ളി...

Read More >>
വല്ലാത്തൊരു ചെയ്ത്ത്.....! വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു, പൊലീസിൽ പരാതി

Nov 20, 2025 04:45 PM

വല്ലാത്തൊരു ചെയ്ത്ത്.....! വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു, പൊലീസിൽ പരാതി

കെ.എസ്.ഇ.ബി ജീവനക്കാരനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു, പൊലീസിൽ പരാതി, കെ.എസ്.ഇ.ബി കല്ലിശ്ശേരി സെക്ഷൻ...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം:  ചികിത്സയിലായിരുന്ന യുവതി മരിച്ചു

Nov 20, 2025 04:20 PM

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന യുവതി മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം, നെടുമങ്ങാട് സ്വദേശി...

Read More >>
Top Stories

News Roundup