തിരുവനന്തപുരം: ( www.truevisionnews.com) പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരിക്ക് സർക്കാർ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു.
സെപ്റ്റംബർ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പത്കാരിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായി ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിർദേശം ലഭിച്ചത്.
തുടർന്ന് സെപ്റ്റംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് വിനോദിനിയുടെ കൈ മുറിച്ചു മാറ്റുകയായിരുന്നു്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയും രണ്ട് ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
Government assistance to child who had to have his hand amputated





























.jpeg)



