(moviemax.in) ദിലീപ് സിനിമകൾ തുടരെ തുടരെ പരാജയപ്പെടുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്തായ വ്യാസൻ എടവനക്കാട്. ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കൺവെൻഷണൽ സിനിമയല്ല ഞാൻ കൊടുത്തിട്ടുള്ളത്. വ്യത്യസ്തമായ സിനിമയാണ്. എല്ലാ ദിവസവും ചോറ് കഴിക്കുമ്പോൾ ആഴ്ചയിൽ ഒരു ദിവസം ബിരിയാണി കഴിക്കാൻ തോന്നില്ലേ. ആ ഒരു ഫീൽ ഉണ്ടാക്കുക എന്നതാണ് ഞാൻ ലക്ഷ്യം വെച്ചിരുന്നത്.
ഇവൻ ഇത് തന്നെയാണോ ചെയ്യുന്നതെന്ന് ചോദിക്കാത്ത സിനിമ ഉണ്ടാക്കുക എന്നതായിരുന്നു ഞാൻ ചെയ്തത്. അവതാരത്തിലും ശുഭരാത്രിയിലും സാധാരണ ചെയ്യുന്ന കഥാപാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നത്. ആ ധൈര്യം ഉണ്ടെനിക്ക്. ദിലീപിനെ വെച്ച് സിനിമ എടുക്കാൻ ആർക്കും മടിയില്ല. ദിലീപ് തന്നെ കേസിന്റെ ഭാഗമായി മാറി നിന്നതാണ്. പലരും വിളിക്കുന്നുണ്ട്. കുറഞ്ഞത് പത്ത് സിനിമ എങ്കിലും ദിലീപിനെ വെച്ച് ചെയ്യാൻ ആളുകൾ കാത്തിരിപ്പുണ്ട്.
കേസ് കഴിയട്ടെയെന്ന് പറഞ്ഞ് ദിലീപ് തന്നെ മാറി നിൽക്കുകയാണ്. ഈ അടുത്ത കാലത്ത് ദിലീപ് സിനിമകൾ എല്ലാം പരാജയപ്പെട്ടത് പുള്ളിയെ വെച്ച് ആ സിനിമകൾ എടുത്ത സംവിധായകരുടേയും നിർമാതാക്കളുടേയും പ്രശ്നമാണ്. സ്ഥിരം ഒരേ കഥ എടുത്താൽ ശരിയാവില്ലെന്ന് അവർ മനസിലാക്കണം. ചെയ്ഞ്ച് കൊണ്ടുവരണം.
Screenwriter Vyasan Edavanakadu, Dileep






























.jpeg)


