പാലക്കാട് കളിക്കുന്നതിനിടെ വീട് ഇടിഞ്ഞ് വീണു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ബന്ധുവായ കുട്ടിക്ക് പരിക്ക്

പാലക്കാട് കളിക്കുന്നതിനിടെ വീട് ഇടിഞ്ഞ് വീണു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ബന്ധുവായ കുട്ടിക്ക് പരിക്ക്
Nov 8, 2025 07:07 PM | By Susmitha Surendran

പാലക്കാട്: ( www.truevisionnews.com)  പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമുള്ള വീടായിരുന്നില്ല ഇത്.

കുട്ടികൾ ഇവിടെ കളിക്കാൻ പോയപ്പോഴാണ് അപകടം. അപകടം നടന്ന വീടിന്‍റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. 8 വർഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്‍റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് അപകടം.

മേൽക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു. സ്ഥിരമായി കുട്ടികൾ ഇതിന് മുകളിൽ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളിൽ തുണി ഉണക്കാൻ ഇടാന്‍ എത്താറുണ്ട്.

സ്കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അജയ് - ദേവി ദമ്പതികളുടെ മക്കൾക്കാണ് അപകടത്തില്‍ ജീവന്‍ രക്ഷപ്പെട്ടത്. കുട്ടികളുടെ മൃതശരീരം കോട്ടത്തറ ആശുപത്രി മോര്‍ച്ചറിയിലാണ്.



Siblings die in Palakkad house collapse

Next TV

Related Stories
കോഴിക്കോട്  കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; സംഘാടകർക്ക് ഗുരുതര പരിക്ക്

Nov 8, 2025 07:50 PM

കോഴിക്കോട് കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; സംഘാടകർക്ക് ഗുരുതര പരിക്ക്

അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം, കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സ,...

Read More >>
ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സർക്കാർ സഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു

Nov 8, 2025 07:33 PM

ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സർക്കാർ സഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു

ചികിത്സാപിഴവ്, കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സർക്കാർ സഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

Read More >>
Top Stories










News Roundup






https://moviemax.in/-