ബൈക്കിൽ ലോറിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; അപകടം കോളേജിലെ സെൻ്റ് ഓഫ് പാർട്ടി കഴിഞ്ഞ് മടങ്ങവെ

ബൈക്കിൽ ലോറിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; അപകടം കോളേജിലെ സെൻ്റ് ഓഫ് പാർട്ടി കഴിഞ്ഞ് മടങ്ങവെ
Nov 8, 2025 05:30 PM | By Athira V

സുല്‍ത്താന്‍ബത്തേരി: ( www.truevisionnews.com ) ബെംഗളുരുവിന് സമീപം ഉണ്ടായ വാഹനപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകന്‍ ഡോണ്‍ റോയ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചായിരുന്നു അപകടം.

ഡോണ്‍ റോയ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി (Doctor of Pharmacy) അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടി.

പരിപടിക്ക് ശേഷം ബൈക്കില്‍ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാലരക്ക് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. ഡിയോണ്‍ ആണ് ഡോണ്‍ റോയിയുടെ സഹോദരന്‍.

Bengaluru Bikeaccident Death

Next TV

Related Stories
ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സർക്കാർ സഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു

Nov 8, 2025 07:33 PM

ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സർക്കാർ സഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു

ചികിത്സാപിഴവ്, കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സർക്കാർ സഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

Read More >>
ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? വേണുവിന്‍റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്

Nov 8, 2025 04:41 PM

ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? വേണുവിന്‍റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജ് അനാസ്ഥ, ചികിത്സവീഴ്ച , രോഗിക്ക് പരിചരണം ലഭിക്കുന്നില്ല, വേണുവിന്റെ മരണം...

Read More >>
ജാഗ്രത ...: മഴ വീണ്ടും എത്തുന്നു, കേരളത്തിൽ  അടുത്ത അഞ്ച്  ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

Nov 8, 2025 04:17 PM

ജാഗ്രത ...: മഴ വീണ്ടും എത്തുന്നു, കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

മഴ സാധ്യത , കേരളത്തിലെ യെല്ലോ അലേർട്ട് , മത്സ്യത്തൊഴിലാളി ജാഗ്രത...

Read More >>
Top Stories

News Roundup

https://moviemax.in/-