(moviemax.in) ലോസ് ആഞ്ചലസിൽ നടന്ന സ്റ്റ്രേഞ്ചർ തിങ്സ് സീരീസിന്റെ അഞ്ചാം സീസൺ പ്രീമിയറിൽ നടൻ ഡേവിഡ് ഹാർബർ അപ്രതീക്ഷിതമായി പങ്കെടുത്തു. ആരാധകരോട് “പ്രസ് ടൂറിൽ പങ്കെടുക്കില്ല” എന്നായിരുന്നു ഹാർബറിന്റെ അറിയിപ്പ്. അതിനാൽ തന്നെ ചടങ്ങിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാവരെയും അത്ഭുതപ്പെടുത്തി.
ചടങ്ങിന് മണിക്കൂറുകൾ മുമ്പ് പോലും "സ്റ്റ്രേഞ്ചർ തിങ്സ് മീംസ്" എന്ന ഫാൻ അകൗണ്ടിൽ ഹാർബർ ഈ സീസണിന്റെ പ്രസ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നിൽ " ദി ഡെയിലി മെയിൽ" പ്രസിദ്ധീകരിച്ച ഒരു വിവാദ റിപ്പോർട്ടായിരുന്നു. ആ റിപ്പോർട്ടിൽ, സഹനടി മില്ലി ബോബി ബ്രൗൺ ഹാർബറിനെതിരെ പീഡനവും ബുള്ളിയിംഗും ആരോപിച്ച് പരാതി നൽകിയതായി അവകാശപ്പെട്ടിരുന്നു.
സംഭവത്തിൽ അദ്ദേഹം മാസങ്ങളോളം അന്വേഷണം നേരിട്ടതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്നാണ് അദ്ദേഹം പ്രസ് പരിപാടികളിൽ പങ്കെടുക്കില്ല എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ, നവംബർ 6-ന് നടന്ന പ്രീമിയറിൽ ഹാർബർ പ്രത്യക്ഷപ്പെട്ടത് ഈ അഭ്യൂഹങ്ങളെ മുഴുവൻ തകർത്തു. ചടങ്ങിന്റെ ഹോസ്റ്റായ ജോഷ് ഹോരോവിറ്റ്‌സ് തന്നെയാണ് ഹാർബർ ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചത്.
ലൈവ് സ്ട്രീമിന്റെ ആരംഭത്തിലും റെഡ് കാർപെറ്റിൽ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടികയിലും ഹാർബറിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. ഹാർബറിന്റെ അപ്രതീക്ഷിത സാന്നിധ്യം സ്റ്റ്രേഞ്ചർ തിങ്ങ്സ് ആരാധകർ സോഷ്യൽ മീഡിയയിൽ ആവേശത്തോടെ സ്വീകരിക്കുകയും “ജിം ഹോപ്പർ തിരിച്ചുവന്നു!” എന്ന രീതിയിലുള്ള പോസ്റ്റുകളിലൂടെ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
Stranger Things controversy, David Harbour, Millie Bobby Brown harassment
































