Nov 7, 2025 01:20 PM

(moviemax.in) വാർത്താ സമ്മേളനത്തിനിടെ നടി ഗൗരി കിഷനോടുണ്ടായ ബോഡി ഷെയ്മിങ് ചോദ്യത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ. ചില മാധ്യമപ്രവർത്തകർ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവർത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും ഖുശ്ബു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

‘ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഗൗരി കിഷൻ ധീരമായ നിലപാടാണ് സ്വീകരിച്ചത്’- ഖുശ്ബു കുറിച്ചു.

ബഹുമാനം ഒരിക്കലും അങ്ങോട്ട് മാത്രം നൽകേണ്ടതല്ലെന്നും ബഹുമാനം കിട്ടണമെന്നുണ്ടെങ്കിൽ അത് കൊടുക്കാൻ പഠിക്കണമെന്നും ഖുശ്ബു കുറിച്ചു.

സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് യൂട്യൂബർ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.



khushboo support gourikishan bodyshamin

Next TV

Top Stories










News Roundup






https://moviemax.in/-