അമ്മ അടുക്കളയിലേക്ക് പോയപ്പോൾ കുഞ്ഞന്റെ ജീവനെടുത്തു...! ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് നാളെ

അമ്മ അടുക്കളയിലേക്ക് പോയപ്പോൾ കുഞ്ഞന്റെ ജീവനെടുത്തു...! ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് നാളെ
Nov 5, 2025 10:51 PM | By Susmitha Surendran

കൊച്ചി: ( www.truevisionnews.com ) അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം . അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.

കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്.

പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അടുത്ത് അമ്മൂമ്മ കിടന്നിരുന്നു. രണ്ടു മാസം മുമ്പ് ഓവര്‍ഡോസ് മരുന്ന് കഴിച്ച് ആശുപത്രിയിലടക്കം ആയിരുന്നു. അമ്മൂമ്മക്കായി കുഞ്ഞിന്‍റെ അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.


child, death, Angamaly, murder

Next TV

Related Stories
 ഇനി കോൺഗ്രസിനൊപ്പം; പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു

Nov 5, 2025 10:05 PM

ഇനി കോൺഗ്രസിനൊപ്പം; പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു

പാലക്കാട്, പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു, ടിപി...

Read More >>
ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

Nov 5, 2025 09:28 PM

ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴയിൽ ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ...

Read More >>
 'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണന്‍ ആണെന്റെ ഹീറോ' ; സന്ദീപ് വാര്യര്‍

Nov 5, 2025 08:57 PM

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണന്‍ ആണെന്റെ ഹീറോ' ; സന്ദീപ് വാര്യര്‍

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി...

Read More >>
Top Stories










https://moviemax.in/-