അച്ഛനും മകൾക്കും ഇനി ഒരുമിച്ച് ബെർത്ത് ഡെ; നടി ദുർ​ഗയ്ക്ക് പെൺകുഞ്ഞ്, ഈ ദിവസത്തിന് ഇരട്ടി മധുരം

അച്ഛനും മകൾക്കും ഇനി ഒരുമിച്ച് ബെർത്ത് ഡെ; നടി ദുർ​ഗയ്ക്ക് പെൺകുഞ്ഞ്, ഈ ദിവസത്തിന് ഇരട്ടി മധുരം
Nov 4, 2025 03:27 PM | By Athira V

(moviemax.in) നടിയും നർത്തകിയും അവതാരകയുമെല്ലാമായ ദുർ​ഗ ക‍ൃഷ്ണ മലയാളികൾക്ക് സുപരിചിതയാണ്. വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. ഇരുപത്തിയൊമ്പതുകാരിയായ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

താരത്തിന് പെൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ദുർ​ഗയ്ക്കും ഭർത്താവ് അർജുനും ആദ്യത്തെ കൺമണി പിറന്നത്. മകൾ പിറന്ന സന്തോഷം ദുർ​ഗയും അർജുനും ഇരുവരുടേയും ഉറ്റ ചങ്ങാതിയായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസുമെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെച്ചു.  ഇന്നത്തെ ദിവസം ദുർ​ഗയ്ക്ക് ഇരട്ടി സന്തോഷമാണ്. കാരണം ഭർത്താവ് അർജുന്റെ പിറന്നാൾ ദിനത്തിലാണ് മകളുടെ ജനനവും. ഇനി മുതൽ എല്ലാ വർഷവും ഭർത്താവിന്റെയും മകളുടേയും ജന്മദിനം ഒരുമിച്ച് വിപുലമായി ദുർ​ഗയ്ക്ക് ആഘോഷിക്കാം. ഭർത്താവിന് പിറന്നാൾ ആശംസ പോസ്റ്റെല്ലാം എഴുതി പങ്കുവെച്ച ശേഷമാണ് ദുർ​ഗ ലേബർ റൂമിലേക്ക് കയറിയത്.

എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകൾ... ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കാൻ പോകുന്ന മനുഷ്യൻ. ഈ വർഷം നിങ്ങളുടെ ജന്മദിനം കൂടുതൽ പ്രത്യേകതയുള്ളതായി തോന്നുന്നു. കാരണം നിങ്ങൾ ജനിച്ച ദിവസം മാത്രമല്ല... നമ്മുടെ കുഞ്ഞ് നിങ്ങളെ കാണാൻ തീരുമാനിച്ച ദിവസം കൂടിയാണ് ഇന്ന്. നിങ്ങളുടെ സ്വന്തം ജന്മദിനത്തിൽ നിങ്ങൾക്ക് ഒരു അച്ഛനാകാൻ കഴിയുമെന്ന ചിന്ത....

എന്റെ ഹൃദയത്തെ വളരെയധികം സ്നേഹവും നന്ദിയും കൊണ്ട് നിറയ്ക്കുന്നു. ഈ യാത്രയിലെ ഓരോ ഹൃദയമിടിപ്പിലും ഓരോ സ്റ്റെപ്പിലും ഓരോ നിമിഷത്തിലും നിങ്ങൾ എന്റെ ശക്തിയായിരുന്നു. നമ്മുടെ കുഞ്ഞിനെ നിങ്ങൾ കൈകളിൽ പിടിച്ച് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. ജീവിതം നമുക്ക് രണ്ടുപേർക്കും നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം. എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ എന്നാണ് ദുർ​ഗ കൃഷ്ണ സോഷ്യൽമീഡിയയിൽ കുറിച്ചത്.


നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. വിവാഹത്തിന്റെ നാലാം വർഷത്തിൽ എത്തിയപ്പോഴാണ് ദുർ​ഗയ്ക്കും അർജുനും കടിഞ്ഞൂൽ കൺമണി പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദുർഗയുടെ പ്ര​ഗ്നൻസി റിവീലിങ് പോലും അൽപ്പം വ്യത്യസ്തമായ രീതിയിലായിരുന്നു. ഇതിനായി ആദ്യമേ ഒരു ഇൻട്രോ നൽകി.

ശേഷം യൂട്യൂബിലെത്തി ഒരു ചെറു വീഡിയോ പോസ്റ്റിലൂടെ ​ഗർഭിണിയാണെന്ന വിവരം ദുർ​ഗ തന്റെ ആരാധകരെ അറിയിക്കുകയായിരുന്നു. ദുർ​ഗപോലും ​ഗർഭിണിയാണെന്ന വിവരം ഒരു ഞെട്ടലോടെയാണ് മനസിലാക്കിയത്. പല്ലുതേച്ചു കൊണ്ട് നിൽക്കുന്നതിന്റെ ഇടയിൽ വെറുതെ ഒന്ന് പ്ര​ഗ്നൻസി ടെസ്റ്റ് നടത്തിയതാണ് ദുർ​ഗ. ടെസ്റ്റ് സ്ട്രിപ്പിൽ രണ്ട് വരകൾ തെളിഞ്ഞതോടെ ദുർ​​ഗയ്ക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.

സ്ട്രിപ്പിൽ രണ്ട് വരകൾ തെളിഞ്ഞപ്പോൾ‌ തന്റെ ശരീരം വരെ മരവിച്ചുപോയതുപോലെയാണ് തോന്നിയതെന്നാണ് പ്ര​​ഗ്നൻസി റിവീലിങ് റീലിൽ ദുർ​ഗ പറഞ്ഞത്. ​ഗർഭകാലം എല്ലാവരേയും പോലെ ദുർ​​ഗയും നന്നായി ആഘോഷിച്ചു. ഓരോ വിശേഷങ്ങളും സോഷ്യൽമീ‍ഡിയ വഴി നടി പങ്കുവെച്ചിരുന്നു. വയറ്റ്പൊങ്കാല, വളകാപ്പ്, ബേബി ഷവർ തുടങ്ങി എല്ലാം ആഘോഷിച്ചിരുന്നു. ആദ്യ ഗർഭകാലത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങാണ് വയറ്റുപൊങ്കാല.

2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്. ​ഗ​ർഭിണിയായശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ​ദുർ​ഗ യുട്യൂബ് വ്ലോ​ഗിങ്ങുമായാണ് ഇപ്പോൾ സജീവം.

Actress Durga Krishna, childbirth, actress gave birth, baby girl

Next TV

Related Stories
'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

Nov 4, 2025 02:16 PM

'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം, അവാർഡ് വിവാദം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , സംവിധായകൻ വിനയൻ...

Read More >>
'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

Nov 4, 2025 01:29 PM

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം...

Read More >>
ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

Nov 4, 2025 11:30 AM

ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

ആര്യ ബഡായി ഗർഭിണി, ആര്യ സിബിൻ ജീവിതം, ആര്യ പിഷാരടി കോമ്പോ, ധർമജൻ ആര്യ സിനിമ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall