ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍
Nov 5, 2025 09:28 PM | By Athira V

എറണാകുളം: ( www.truevisionnews.com) എറണാകുളം മൂവാറ്റുപുഴയിൽ വെച്ച് ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അൻവർ നജീബ്, വണ്ണപ്പുറം സ്വദേശി ബാസിം നിസാർ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.

ഇവരുടെ ലോറിയിൽ ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴിയുണ്ടായ സംഭവത്തിന് ശേഷം ബിഷപ്പിൻ്റെ വാഹനത്തെ പിന്തുടർന്നെത്തിയ ഇരുവരും മൂവാറ്റുപുഴ വെളളൂർക്കുന്നത്ത് വച്ച് ലോറി കുറുകെയിട്ടായിരുന്നു അതിക്രമം.

കാറിൻ്റെ ഹെഡ് ലൈറ്റും ടെയിൽ ലാംപും അടിച്ചുപൊട്ടിച്ചു. തുടർന്ന് ബിഷപ്പിൻ്റെ വാഹനമോടിച്ചിരുന്നയാളുടെ പരാതിയെ തുട‍ർന്ന് പൊലീസ് കേസെടുത്ത് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.



Attack bishop arrest

Next TV

Related Stories
 ഇനി കോൺഗ്രസിനൊപ്പം; പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു

Nov 5, 2025 10:05 PM

ഇനി കോൺഗ്രസിനൊപ്പം; പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു

പാലക്കാട്, പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു, ടിപി...

Read More >>
 'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണന്‍ ആണെന്റെ ഹീറോ' ; സന്ദീപ് വാര്യര്‍

Nov 5, 2025 08:57 PM

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണന്‍ ആണെന്റെ ഹീറോ' ; സന്ദീപ് വാര്യര്‍

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി...

Read More >>
Top Stories










https://moviemax.in/-