(moviemax.in) നടിയും അവതാരകയും സംരംഭകയുമായ ആര്യ ബഡായിയുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്. 'ബഡായി ബംഗ്ലാവ്' എന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ആര്യയുടെ പേരിനൊപ്പമുള്ള 'ബഡായി' എന്ന വിശേഷണം പോലും ആ പരിപാടി നൽകിയ ജനപ്രീതിയുടെ തെളിവാണ്.
എന്നാൽ, ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിയുടെ ഭാര്യയായി വേഷമിട്ട ആര്യ, യഥാർത്ഥ ജീവിതത്തിലും അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് പ്രേക്ഷകർ തെറ്റിദ്ധരിച്ചതുപോലെ, പുതിയൊരു 'റൂമറി'ലാണ് ഇപ്പോൾ ആര്യക്ക് മറുപടി പറയേണ്ടി വന്നിരിക്കുന്നത്.
രണ്ട് മാസം മുൻപ് മുൻ ബിഗ് ബോസ് താരവും ഡിജെയും സുഹൃത്തുമായ സിബിൻ ബെഞ്ചമിനെ ആര്യ വിവാഹം ചെയ്തതിന് പിന്നാലെയാണ് രണ്ടാമത്തെ ഗർഭധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. സൂര്യ ടിവിയിലെ 'ഫൺ ബേബി ബൺ' എന്ന ഷോയിൽ ആര്യ ഗർഭിണിയുടെ വേഷത്തിൽ എത്തുന്നത് കൂടിയായപ്പോൾ അഭ്യൂഹങ്ങൾ ശക്തമായി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംവദിക്കവെയാണ് ആര്യ ഈ റൂമറുകൾക്ക് രസകരമായ മറുപടി നൽകിയത്.
"എന്റമ്മേ എന്താ നിങ്ങൾ ഇങ്ങനെ! ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി, ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രഗ്നന്റ് ആക്കി. ക്യാരക്ടറാണ് സുഹൃത്തുക്കളെ... ആ പരമ്പരയിൽ ഞാൻ ധർമ്മജൻ ബോൾഗാട്ടിയുടെ ഭാര്യയായിട്ടാണ് എത്തുന്നത്. ആ കഥാപാത്രം ഗർഭിണിയാണ്. എന്റെ ഗർഭം അങ്ങനെയല്ല, നഹീ എന്ന് പറഞ്ഞാൽ നഹീ." എന്നായിരുന്നു താരത്തിന്റെ മറുപടി.
നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്ത് സുശീലനുമായുള്ള പ്രണയ വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ആര്യ സിബിനെ വിവാഹം ചെയ്തത്. ആദ്യ വിവാഹത്തിലെ മകൾ റോയ (ഖുഷി)യുമായിട്ടുള്ള ബന്ധം വേർപിരിയലിനു ശേഷവും ദൃഢമായി തുടരുന്ന 'കോ-പാരന്റിങ്' രീതിയാണ് ആര്യയും രോഹിത്തും പിന്തുടരുന്നത്.
സിബിൻ-ആര്യ വിവാഹത്തിന് മുന്നിൽ നിന്നത് മകൾ ഖുഷിയാണ്. സിബിനും ഖുഷിയും തമ്മിൽ അച്ഛൻ-മകൾ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് അടുപ്പം സൂക്ഷിക്കുന്നത്. അതേസമയം, മകൾ അധികം സംസാരിക്കാത്ത പ്രകൃതക്കാരിയാണെന്നും, താൻ എന്തെങ്കിലും പറഞ്ഞതുകൊണ്ടാണ് അവൾ മിണ്ടാത്തതെന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും ആര്യ മറുപടി നൽകി.
Arya Badai pregnant, Arya Sibin life, Arya Pisharody combo, Dharmajan Arya movie




























