ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ടോപ്പ് എയ്റ്റ് മത്സരാർത്ഥികളിൽ ഒരാൾ അനുമോളാണ്. മുപ്പതുകാരിയായ അനു മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് സ്റ്റാർ മാജിക്ക് ഷോയിലൂടെയാണ്. അതിന് മുമ്പും ശേഷവും നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് റീച്ച് നേടാൻ അനുവിനായത്. അനുവിനൊപ്പം വർഷങ്ങളായി പ്രവർത്തിച്ചിട്ടുള്ള അഖിൽ കവലയൂർ അനുവിനെ കുറിച്ചും പിആർ വർക്കിനെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന അനു പിആർ പൈസ കൊടുത്ത് ചെയ്യിക്കുമെന്ന് തോന്നുന്നില്ലെന്ന് അഖിൽ പറയുന്നു.
അനുമോളും ഞാനും ഒരുപാട് വർഷം ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. എനിക്ക് അനിയത്തി കുട്ടിയെപ്പോലെയാണ്. അനുമോൾ ജയിക്കണമെന്ന് അതുകൊണ്ട് തന്നെ സ്വഭാവികമായി ആഗ്രഹമുണ്ട്. ബിഗ് ബോസ് സ്ഥിരമായി കാണുന്നയാളല്ല. അതുകൊണ്ട് തന്നെ അതിന്റെ സ്ട്രാറ്റജിക്ക് മൂവൊന്നും എനിക്ക് അറിയില്ല മനസിലാവില്ല. ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോഴാണ് അനുവിന്റെ കണ്ടന്റ് കൂടുതലും കാണാറുള്ളത്.
ഷോയിലെ എൻഗേജിങ് മെറ്റീരിയലാണ് അനുവെന്ന് തോന്നിയിട്ടുണ്ട്. അനുവിന് പിആർ ഉണ്ടോയെന്ന് ചോദിച്ചാൽ സ്വന്തമായി ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്. പെട്രോൾ വരെ അവൾ കൊളാബ് അടിക്കും. പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന എനിക്ക് അറിയാവുന്ന അനു പിആർ പൈസ കൊടുത്ത് ചെയ്യിക്കുമെന്ന് തോന്നുന്നില്ല.
പിആറിന് നല്ല പണം കൊടുക്കണ്ടേ?. പിന്നെ പിആർ ചെയ്യാൻ പാടില്ലെന്ന് നിയമം ഒന്നുമില്ലല്ലോ അഖിൽ ചോദിക്കുന്നു. അനു ആദ്യമായി സ്റ്റാർ മാജിക്കിൽ വരുമ്പോൾ അതിന്റെ ഷോ ഡയറക്ടർ കോഡിനേറ്ററോട് ചോദിച്ചത് ഇത് നിന്റെ കുഞ്ഞമ്മയുടെ മകളാണോ?. ഞാനും ഒരു പരിപാടിയിലും ഈ പെണ്ണിനെ കണ്ടിട്ടില്ല. ഇതാരാണ് എന്നാണ് ചോദിച്ചത്. അന്ന് അനു ഒരു പരിപാടിയിലുമില്ല. ഠമാർ പഠാർ പരിപാടി അനുവിന് വളരെ അധികം ഇഷ്ടമായിരുന്നു.
അങ്ങനെ അവൾ അർച്ചന എന്ന കോഡിനേറ്ററെ നിരന്തരം വിളിച്ച് അവസരം ചോദിച്ചാണ് പരിപാടിയുടെ ഭാഗമായത്. ആദ്യത്തെ എപ്പിസോഡിൽ വന്ന അനുവിനേയും ഇപ്പോഴത്തെ അനുവിനേയും കണ്ടാൽ മനസിലാവുക പോലുമില്ല. പൈസ നന്നായി സേവ് ചെയ്യുന്ന കുട്ടിയാണ്. പർദ്ദ ഇട്ടാണ് ട്രാവൽ ചെയ്യുന്നത്. തിരിച്ചറിയാതിരിക്കാൻ ലോക്കൽ ട്രെയിനിൽ കയറിപ്പോകും.
തമിഴ്നാട് ലോറിയിൽ സഞ്ചരിക്കും. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലേക്ക്. രാത്രി ഒന്നരയ്ക്കും രണ്ടിനും എല്ലാം കൊയമ്പത്തൂർ-ബാംഗ്ലൂർ ബസ്സുണ്ട്. അത് ബുക്ക് ചെയ്താണ് ഞാനും അനുവും ഒരുമിച്ച് പോയിരുന്നത്. ചില സമയത്ത് ഈ ബസ് വരാൻ വൈകും. അതിനാൽ കൃത്യസമയത്ത് ഷൂട്ടിന് എത്താൻ പറ്റില്ല. അതുകൊണ്ട് അവൾ തമിഴ്നാട് ലോറിക്ക് കൈകാണിച്ച് അതിൽ കയറിപ്പോകും. ബിഗ് ബോസ് വരെ എത്തിയതിന് പിന്നിൽ അവളുടെ കഠിനാധ്വാനമാണെന്നും അഖിൽ കവലയൂർ പറയുന്നു. സിനിമയും സീരിയലുകളും ഫെയിമും ലക്ഷ്യം വെച്ച് തന്നെയാണ് അനു ബിഗ് ബോസിലേക്ക് എത്തിയത്. എന്നാൽ ബിബി പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അനുവിന്റെ ഗെയിം സ്ട്രാറ്റജിയോട് എതിർപ്പാണ്.
biggboss malayalam season 7 akhil kavalayoor open up about unknown facts about anumol pr





























