Oct 26, 2025 11:36 AM

(moviemax.in) എയർപോർട്ടിൽ വെച്ച് കണ്ടുമുട്ടി മലയാളികളുടെ എവർഗ്രീൻ നായികമാർ ശോഭനയും ഉർവശിയും. രണ്ടുപേരെയും അങ്ങനെ പൊതുസ്ഥലങ്ങളിൽ കാണാറില്ലാത്ത ആരാധകർ ഈ ചിത്രം കണ്ടതോടെ വൻ സന്തോഷത്തിലാണ്. ശോഭന ഉർവശിക്ക് കവിളിൽ ഉമ്മ നൽകുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

'കൊച്ചിക്ക് പോകാൻ ഒരുപാട് ഫ്‌ളൈറ്റുകളിൽ കയറിയിട്ടുണ്ടെങ്കിലും ഉർവശി ജിയുമായി എന്താ കണ്ടുമുട്ടാത്തത് എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഉർവശി ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ 'പോടി' തന്നെയാണ്. എന്റെ ഫോൺ നമ്പർ ഉർവശിയുടെ ഫോണിൽ സേവ് ചെയ്യാൻ വേണ്ടി ഞങ്ങൾ പരസ്പരം മൊബൈലുകൾ തിരയുകയായിരുന്നു…ഇതൊരു വൈകാരിക നിമിഷമായിരുന്നെന്ന് പ്രതീക്ഷിക്കുന്നു…', ശോഭന കുറിച്ചു.

'ഇത് ഞങ്ങൾ ആഗ്രഹിച്ച ഒരു ഫ്രെയിം', '90s കാലഘട്ടത്തിൻ്റെ രണ്ട് പ്രതിഭകൾ', 'ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…', എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഉർവശി-ശോഭന ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. അവസാനമായി 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലും ഇരുവരും അഭിനയിച്ചത്.







shobhana and urvashi shares a photo together after somany years

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall