(moviemax.in) മമിത ബൈജു- പ്രദീപ് രംഗനാഥൻ കോംബോയിൽ എത്തിയ ഡ്യൂഡ് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. സിനിമയിലെ കറുത്ത മച്ചാ എന്ന ഗാന രംഗത്തിന് ആരാധകരിൽ നിന്ന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയിലെ ഈ ഗാനത്തിന് എതിരെ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ് ഇളയരാജ. തന്റെ അനുവാദത്തോടെ അല്ല സിനിമയിൽ ഈ ഗാനം ഉപയോഗിച്ചതെന്ന് കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്.
1991 ൽ ഭാരതിരാജ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായ 'പുതു നെല്ലു പുതു നാത്തു' എന്ന ചിത്രത്തിലെ ഗാനമാണ് കറുത്ത മച്ചാ. ഇളയരാജയുടെ സംഗീതത്തിൽ സുകന്യ, എസ് ജാനകി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം തന്റെ അനുവാദം ഇല്ലാതെ സിനിമയിൽ ഉപയോഗിച്ചെന്ന് കാണിച്ചാണ് ഇളയരാജ കേസ് നൽകിയിരിക്കുന്നത്. നേരത്തെയും തന്റെ പാട്ടുകൾ ഇത്തരത്തിൽ സിനിമകളിൽ ഉള്പെടുത്തിയെന്ന് കാണിച്ച് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, ഡ്യൂഡ് ഉടൻ 100 കോടിയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ.ലവ് ടുഡേ, ഡ്രാഗൺ, ഇപ്പോൾ ഡ്യൂഡ് പ്രദീപിന്റെ മൂന്നാമത് ചിത്രമാണ് 100 കോടിയിലേക്ക് കുതിക്കുന്നത്. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഡ്യുഡിന് കളക്ഷനിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് ട്രാക്കേഴ്സ് വിലയിരുത്തുന്നത്.
ലവ് ടുഡേ, ഡ്രാഗൺ, ഇപ്പോൾ ഡ്യൂഡ് പ്രദീപിന്റെ മൂന്നാമത് ചിത്രമാണ് 100 കോടിയിലേക്ക് കുതിക്കുന്നത്. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഡ്യുഡിന് കളക്ഷനിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് ട്രാക്കേഴ്സ് വിലയിരുത്തുന്നത്.
Song was taken without asking permission; Ilayaraja moves court against Dude film