Oct 21, 2025 10:49 PM

( moviemax.in) നടൻ അജ്മൽ അമീർ ഉൾപ്പെട്ട വോയിസ് ചാറ്റ് വിവാദം കൂടുതൽ ചൂടുപിടിക്കുന്നു. തനിക്ക് അജ്മൽ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടിരിക്കുകയാണ് നടിയും ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന റോയ്. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മൽ അമീർ പറഞ്ഞിരുന്നു.

ഫാബ്രിക്കേറ്റഡ് സ്റ്റോറികള്‍ക്കോ എഐ വോയ്‌സ് ഇമിറ്റേഷനോ ബ്രില്ല്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കിയതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ റോഷ്നയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വന്നിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മൽ അമീർ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റോഷ്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹൗ ആർ യു', 'നിങ്ങൾ അവിടെത്തന്നെ ഉണ്ടോ' തുടങ്ങിയ മെസ്സേജുകളാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്. ''എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്," എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം റോഷ്ന നൽകിയ അടിക്കുറിപ്പ്.

രണ്ട് വലിയ ഇന്‍ഡസ്ട്രികളില്‍ പോയി കഴിവുതെളിയിച്ച്, സര്‍വശക്തന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുപോകുന്ന ഒരു വ്യക്തിയാണ് താനെന്ന് കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ അജ്മൽ അമീർ പറഞ്ഞിരുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആര്‍ ടീമോ ഇല്ല. പണ്ട് എപ്പോഴോ ആരാധകർ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് താന്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുതല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താന്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മല്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഈ വിഡിയോയുടെ കമന്റ് ബോക്സിൽ നിരവധി യുവതികളാണ് നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായും, വീഡിയോ കോളുകൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും കമന്റുകളിലുണ്ട്.


Actress Roshna Roy says Ajmal Ameer also sent her a message

Next TV

Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall