കോഴിക്കോട്: (www.truevisionnews.com) ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാല്‍നട യാത്രക്കാരന് പരിക്ക്. വൈകീട്ട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പോര്‍ബന്തര്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്ന് ആണ് കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്.
ട്രെയിന്‍ ഇറങ്ങി ട്രാക്കിന്റെ അരികിലൂടെ നടന്ന് പോവുകയായിരുന്ന പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. ആദിത്യന്റെ മുഖത്ത് മുറിവേല്‍ക്കുകയും പല്ലുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. ഇയാളെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
A young man from Perambra was injured after a liquor bottle thrown from a train going from Kozhikode to Kannur fell on him