(moviemax.in) പ്രണയം, ആക്ഷൻ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് പ്രദീപ് രംഗനാഥൻ.ഡ്രാഗൺ, ലവ്, ടുഡേ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ നടനും കൂടിയാണ് .
'ഡ്യൂഡ്' എന്ന ആക്ഷൻ റൊമാന്റിക് ചിത്രമാണ് പ്രദീപിന്റേതായി ഇപ്പോൾ പുറത്തുവന്ന സിനിമ. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ പേർളി മാണിയെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പേർളിയെ പോലെ ഒരു എന്റർടെയ്നറെ താൻ കണ്ടിട്ടില്ലെന്നും വളരെ നാച്ചുറൽ ആണ് അവർ എന്നുമാണ് പ്രദീപ് പറഞ്ഞത്. പേർളി മാണി ഷോയിലാണ് പ്രദീപ് ഇക്കാര്യം പറഞ്ഞത്.'നിങ്ങളെ പോലെ ഒരു എന്റർടെയ്നറെ ഞാൻ കണ്ടിട്ടേ ഇല്ല.
നിങ്ങളുടെ ബ്രെയിൻ എങ്ങനെയാണ് പ്രോസസ്സ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഓരോ സെക്കൻഡിലും വളരെ പെട്ടെന്നാണ് കൗണ്ടർ ഡയലോഗുകൾ പറയുന്നത്. അത് നാച്ചുറൽ ആയി വരുന്നതെന്നാണ് ഞാൻ കരുതുന്നത്', പ്രദീപിന്റെ വാക്കുകൾ. താങ്കളെ ഞാൻ ഇപ്പോൾ തന്നെ ദത്തെടുത്തിരിക്കുന്നു എന്ന് തമാശരൂപേണ പേർളി പറയുന്നതും വീഡിയോയിൽ കാണാം.
'I have never seen an entertainer like you', Pradeep Ranganathan praises Pearle