(moviemax.in) നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നിരവധി പേരാണ് അർച്ചന കവിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നേരത്തെ വിവാഹമോചിതയായ അർച്ചനയുടെ രണ്ടാം വിവാഹമാണിത്.
നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അർച്ചന കവി. ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
Actress ArchanaKavi got married.