ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കേസിൽ ചലച്ചിത്ര നടന്‍ ജയകൃഷ്ണനെതിരെ കേസ്. ജയകൃഷ്ണനടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഉര്‍വ പൊലീസ് കേസെടുത്തത്. ടാക്‌സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് കേസെടുത്തത്. ഒക്ടോബര്‍ ഒന്‍പതിന് രാത്രിയായിരുന്നു സംഭവം. ക്രൈം നമ്പര്‍ 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 352, 353(2) പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മംഗളൂരുവില്‍ നടന്‍ ജയകൃഷ്ണനും സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമല്‍ എന്നിവരും യാത്രക്കായി ഉബർ ടാക്‌സി വിളിക്കുകയും സംസാരത്തിനിടെ ജയകൃഷ്ണന്‍ ഹിന്ദിയില്‍ മുസ്ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും ആക്രോശിച്ചതായി പരാതിയില്‍ പറയുന്നു. വര്‍ഗീയ പരാമര്‍ശത്തെ ഡ്രൈവര്‍ തന്നെ ചോദ്യം ചെയ്യുകയും ചെയ്തു. തന്റെ മാതാവിനെ പറഞ്ഞ് മലയാളത്തില്‍ അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തുവെന്നും ഡ്രൈവറുടെ പരാതിയിലുണ്ട്.
Communal remark against taxi driver; Case filed against actor Jayakrishnan