( moviemax.in) സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് മഞ്ജു പിള്ള. ടെലിവിഷൻ രംഗത്തും മഞ്ജു പിള്ള ശ്രദ്ധേയ സാന്നിധ്യമായിരുന്നു. തട്ടീം മുട്ടീം എന്ന സിറ്റ്കോമിലൂടെ മഞ്ജു പിള്ള-കെപിഎസി ലളിത കോംബോ ഏറെ ശ്രദ്ധ നേടി . ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ പ്രേക്ഷകരെ ചിരിപ്പിച്ചു. തട്ടീം മുട്ടീം സിറ്റ്കോമിൽ നടി വീണ നായരും ഒരു വേഷം ചെയ്തിട്ടുണ്ട്. കോമഡി രംഗങ്ങൾ വീണയും മികവുറ്റതാക്കി. അടുത്ത സുഹൃത്തുക്കളാണ് വീണയും മഞ്ജു പിള്ളയും. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഇരുവരും. വീണ നായരുടെ യൂട്യൂബ് ചാനലിലാണ് ഇരുവരും മനസ് തുറന്നത്.
കഴിഞ്ഞ മാസം വീണ എനിക്കൊരു മെസേജ് അയച്ചു. ഞാനെന്ത് തെറ്റ് ചെയ്തു ചേച്ചീ, ചേച്ചി എന്നോട് എന്താ മിണ്ടാത്തത്, എന്താണ് എന്നെ കാണാൻ വരാത്തത് എന്ന് ചോദിച്ചെന്ന് മഞ്ജു പിള്ള പറഞ്ഞു. ഇതേക്കുറിച്ച് വീണയും സംസാരിച്ചു. കാരണം എനിക്ക് വിഷമമായി. കണ്ടാൽ പിന്നെ കുറേ നേരം സംസാരിക്കുമല്ലോ. അത്ര നാളത്തെ കഥകളുണ്ടാകുമല്ലോ പറയാനെന്ന് വീണ പറഞ്ഞു. അതുകൊണ്ടാണ് ഞാൻ കാണാത്തത്. തിരക്കിനിടയിൽ ഒരു മണിക്കൂർ സമയത്തേക്കായിരിക്കും ഞാൻ കാണാൻ വരുന്നത്. പക്ഷെ നീ എന്നെ വിടില്ലെന്നായിരുന്നു ഇത് കേട്ട് മഞ്ജു പിള്ളയുടെ മറുപടി.
ചേച്ചിയുടെ (മഞ്ജു പിള്ള) കഴിഞ്ഞ ബർത്ത്ഡേയ്ക്ക് ഞാൻ ജ്യോതിചേച്ചിയെ (സുഹൃത്ത്) വിളിച്ച് സർപ്രെെസായി കേക്കുമായി വരുന്നുണ്ടെന്ന് പറഞ്ഞു. അത് കഴിഞ്ഞ് വിളിച്ചിട്ട് കിട്ടുന്നില്ല. അത് കൂടെയായപ്പോൾ എനിക്കങ്ങ് വിഷമമായി. ചേച്ചി വേറെ ആരുടെയോ ഒപ്പം കേക്ക് മുറിച്ചു. പിന്നെ ഞാൻ വിളിച്ചിട്ട് ഫോണെടുത്തില്ല. പിന്നെയാണ് ഞാൻ മെസേജ് ചെയ്യുന്നത്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പറ എന്ന് പറഞ്ഞു. സോഷ്യൽ മീഡിയ അക്കൗണ്ട് ഹാൻഡിൽ ചെയ്യുന്നവർ കാണുമല്ലോ എന്ന് കരുതി അപ്പോൾ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞു. പക്ഷെ ചേച്ചി അത് കണ്ടെന്ന് വീണ പറഞ്ഞു.
താനയച്ച മറുപടിയും മഞ്ജു പിള്ള പങ്കുവെക്കുന്നുണ്ട്. നിനക്കെന്താ വയ്യേ, ഭ്രാന്തായോ എന്നാണ് ഞാൻ ചോദിച്ചത്. കാരണം തിരക്ക് കാരണം വീട്ടിൽ അമ്മ മക്കളേ, ഒരു ഫോട്ടോ അയച്ച് തരുമോ ഒന്ന് കാണാൻ എന്ന് ചോദിച്ച് തുടങ്ങി. അത്രയും സമയമില്ലാതായെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
സൗഹൃദങ്ങൾ ചേർത്ത് പിടിക്കുന്നതിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിക്കുന്നുണ്ട്. എന്റെ ലെെഫിലേക്ക് വരുന്ന ആരെയും ഞാൻ വിട്ട് കളയാറില്ല. എന്തെങ്കിലും നെഗറ്റീവ് ഫീൽ ചെയ്താൽ അറിയാൻ പറ്റും. പക്ഷെ നെഗറ്റീവുമായി അങ്ങനെ ആരും വന്നിട്ടില്ല. എന്റെ ലെെഫിലേക്ക് വന്നവരെ ഞാൻ പരമാവധി ചേർത്ത് പിടിക്കാനേ നോക്കിയിട്ടുള്ളൂയെന്നും മഞ്ജു പിള്ള പറഞ്ഞു.
ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ വീണ നായർക്കൊപ്പം നിന്നയാളാണ് മഞ്ജു പിള്ള. വിവാഹമോചനം വീണയെ ഏറെ വിഷമിപ്പിച്ചിരുന്നു. അടുത്തിടെയാണ് വീണയുടെ മുൻ ഭർത്താവ് രണ്ടാമത് വിവാഹം ചെയ്തത്. മകൻ വീണയ്ക്കൊപ്പമാണുള്ളത്. മകനെ കാണാൻ പിതാവ് ഇടയ്ക്ക് എത്താറുണ്ട്. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ രംഗത്താണ് വീണ നായർക്ക് കൂടുതൽ ശോഭിക്കാനായത്. ബിഗ് ബോസിൽ വീണ മത്സരാർത്ഥിയായെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് വീണ നായർ.
manjupillai and veenanair opens up about their friendship and veena concern