Oct 2, 2025 12:27 PM

(moviemax.in) മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. 'പാട്രിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ടീസറും ഒരുക്കിയിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചേരുമ്പോള്‍ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായി മാറുകയാണ്. സുഷിന്‍ ശ്യാമിന്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദന്‍ ഒരുക്കിയ തകര്‍പ്പന്‍ ദൃശ്യങ്ങളും ടീസറിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

പശ്ചാത്തല സംഗീതത്തിലൂടെ സുഷിന്‍ ശ്യാം ഒരിക്കല്‍ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോള്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍, കളറിങ് എന്നിവയുടെ നിലവാരവും ടീസറില്‍ നിന്ന് വ്യക്തമാകുന്നു.അതോടൊപ്പം തന്നെ ചിത്രത്തിന്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരുക്കിയ ലൊക്കേഷനുകള്‍ എന്നിവയും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ഷാജി നടുവില്‍, ജിബിന്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് .

ടീസറിലെ ഡയലോഗുകളും പ്രേക്ഷകര്‍ക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ അതിന്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും 'പാട്രിയറ്റ്' എന്ന സൂചനയാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.






mammootty mohanlal film The title teaser of the multi-starrer film is out.

Next TV

Top Stories










https://moviemax.in/- //Truevisionall