Oct 2, 2025 10:34 AM

ഫാമിലി വീക്കിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയ ആര്യന്റെ അമ്മ ഡിംപിളിന്റെ വാക്കുകളാണ് വൈറലാകുന്നത്. ജിസേൽ-ആര്യൻ പ്രണയ ​ഗോസിപ്പുകളെ കുറിച്ച് അടക്കം അമ്മ ഡിംപിൾ പ്രതികരിച്ചു. അവർ പ്രണയിക്കട്ടെയെന്നും മോന്റെ തീരുമാനത്തെ താൻ ബഹുമാനിക്കുമെന്നുമാണ് മീഡിയയുടെ ചോ​ദ്യങ്ങളോട് പ്രതികരിച്ച് ഡിംപിൾ പറഞ്ഞത്. അവർ പ്രണയിക്കട്ടെ... പ്രായപൂർത്തിയായവരല്ലേ?. ഞങ്ങൾ അതൊന്നും മൈന്റ് ചെയ്യുന്നില്ല. അവർ പ്രണയിക്കട്ടെ... ഞങ്ങൾക്ക് അതിലൊന്നും ഒരു പ്രശ്നവുമില്ല. മോന്റെ തീരുമാനം എന്തായാലും ഞാൻ അതിനെ ബഹുമാനിക്കും. അവന് എന്ത് വേണമോ അത് ചെയ്യാം. അവൻ ഫ്രീയാണ്. നിഷ്കളങ്കമായ ഹൃദയമുള്ളവനാണ്. നന്നായി ​ഗെയിം കളിക്കുന്നുണ്ട്.


അവൻ നന്നായി ​ഗെയിം കളിക്കട്ടെ. അവനെ എല്ലാവരും പിന്തുണയ്ക്കുക. ഞാനും അവന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങൾ എല്ലാവരും പിന്തുണച്ചാൽ അവൻ വിജയിക്കും. എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ബി​ഗ് ബോസ് ഹൗസിൽ പോയിരുന്നു. നല്ല ഹാപ്പിയായി. ഒരുപാട് സ്നേഹം കിട്ടി. ഒരുപാട് സന്തോഷം തോന്നി. രണ്ട് മാസം കൂടി അവനെ കണ്ടപ്പോൾ ഉള്ള സന്തോഷം വിവരിക്കാൻ കഴിയുന്നില്ല. ആര്യനുമായി എനിക്ക് വളരെ അധികം അറ്റാച്ച്മെന്റുണ്ട്. അവനെ ഇപ്പോൾ കാണാൻ അവസരം തന്നതിന് ബി​ഗ് ബോസിനോട് നന്ദി പറയുന്നു. 2025 അല്ലേ. എല്ലാവരും ഫ്രീയാണ്.

പിന്നെ അനുമോളുടെ ഫാൻസിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. അനുമോൾ ഒരു അടിപൊളി പ്ലെയറാണ്. മെന്റലി ഭയങ്കര ഷാർപ്പാണ്, സ്മാർട്ടാണ്. അനുമോളും ആര്യനും നല്ല ഫ്രണ്ട്സാണ്. ഫ്രണ്ട്സാണെന്ന് കരുതി ഫ്രണ്ട്ലിയായി എപ്പോഴും സംസാരിക്കണമെന്ന് നിർബന്ധമില്ല. റൂഡായിട്ട് സംസാരിച്ചാലും ഫ്രണ്ടിന് അത് മനസിലാകും. ആര്യന് കേരളത്തിലെ ആളുകൾ കൊടുക്കുന്ന സ്നേഹം കണ്ട് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഞാൻ ഒരു ഔട്ട് സൈഡറായതുകൊണ്ട് ഹൗസിൽ കയറിയപ്പോൾ ഒരു പ്രഷർ ഫീൽ ചെയ്തിരുന്നു. ടിവിയിൽ കാണുന്നതുപോലെയല്ല. ഏഴിന്റെ പണി തന്നെയാണ് ബി​ഗ് ബോസ്.


That's what's going on between Anumol and Aryan let them fall in love Aryan's mother says she respects her son's decision

Next TV

Top Stories










https://moviemax.in/- //Truevisionall