(moviemax.in) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് രേണു സുധി. പ്രമോഷന്റെ ഭാഗമായാണ് ദുബായിൽ എത്തിയത്. ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പിന്റെ വിശേഷങ്ങളെല്ലാം രേണു സോഷ്യൽമീഡിയ വഴി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തിൽ രേണു പങ്കുവെച്ചൊരു ഡാൻസ് വീഡിയോ ചർച്ചയായിരുന്നു. ബാറിനുള്ളിൽ ഗായകരുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന രേണുവിനെ കാണാം. ഇതോടെ പരിഹസിച്ചുള്ള കമന്റുകളുടെ വരവായി. ബിഗ് ബോസിൽ നിന്നും ഇറങ്ങി ബാർ ഡാൻസർ ജോലിക്കാണോ പോയത് എന്നായിരുന്നു കമന്റുകൾ.
ബാർ ഡാൻസറായി പോയതാണോ? ഗൾഫ് ഷോയാണെന്ന് കരുതിയെന്നും ചിലർ കുറിച്ചു. ഇതൊന്നും അത്ര നല്ലത് അല്ല, ആ ബിഗ് ബോസിൽ നിന്നും ബഹളം വെച്ച് പുറത്ത് വന്നത് ഇതിനാണോ?. ദൈവം നല്ല അവസരം തന്നതല്ലായിരുന്നോ?.
പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കെട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു കഷ്ട്ടം തന്നെ, രേണുവിന് ചാൻസ് മാത്രം മതി. അതുകൊണ്ട് തന്നെ സ്ഥലം നല്ലതാണോ അതോ വേറെ പ്രശ്നം വല്ലതും ഉണ്ടോ എന്നൊന്നും അറിയേണ്ട. എങ്ങനെ എങ്കിലും കുറേ ക്യാഷ് കിട്ടണം ജീവിക്കാനല്ല ആർമാദിക്കാൻ. അപ്പോൾ ബാർ ഡാൻസിനാണല്ലേ പോയത്?, ഇവർക്ക് വിവരമില്ലേ..? ബിഗ് ബോസിൽ നിന്ന് നേരെ അഴുക്ക് ചാലിലേക്കാണോ പോകുന്നത്?,
ദുബായിലെ ദേറ ബാർ വെറും മോശം സ്ഥലമാണ് ഇതൊക്ക ശരിക്ക് അറിഞ്ഞിട്ട് തന്നെയാണോ അങ്ങോട്ട് പോയത്?. ദുബായിലെ ഏറ്റവും മോശം സ്ഥലം അതാണ് ദേറ. അറിയില്ലെങ്കിൽ ഒന്ന് അന്വേഷിച്ചിട്ട് പോകൂ ഇനിയെങ്കിലും എന്നിങ്ങനെ നീളുന്നു കമന്റുകൾ. കഴിഞ്ഞ വീക്കിൽ ഇതുപോലൊരു ബാറിൽ തന്നെയാണ് റംസാനും അതുപോലെ അലസാന്ദ്രയും വന്ന് പെർഫോം ചെയ്ത് പോയത്.
ഫേക്ക് ഓണം എന്ന പ്രോഗ്രാം. അതിൽ അവരെ ആരും കുറ്റം പറഞ്ഞ് കെട്ടില്ലല്ലോ എന്നിങ്ങനെയുള്ള കമന്റുകൾ കുറിച്ച് ചിലർ രേണുവിനെ അനുകൂലിച്ചും എത്തി. വിമർശനങ്ങളും പരിഹാസങ്ങളും ശ്രദ്ധയിൽപ്പെട്ട രേണു ഒടുവിൽ മറുപടിയുമായി എത്തി. കലാകാരി എന്ന നിലയിൽ താൻ പ്രൗഡാണെന്ന് രേണു പറയുന്നു. ഞാൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്.
എന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ ഞാൻ പ്രൗഡാണ്. എന്നെ അവർ പ്രമോഷന് വിളിച്ചു ഞാൻ അത് ഭംഗിയായി ചെയ്യുന്നുമുണ്ട്. ഫാമിലി ഓഡിയൻസ് അടക്കം ഉണ്ടായിരുന്നപ്പോഴാണ് ഞാൻ ഡാൻസ് ചെയ്തത്. മനസിലായില്ലേ..?. അതിന് ബാർ ഡാൻസെന്ന് പറഞ്ഞ് കളിയാക്കേണ്ട കാര്യമില്ല.
ഇതിന്റെ പേരിൽ കേരളത്തിൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് ഞാൻ അറിയുന്നുണ്ട്. ഞാൻ ഇത്തരം കാര്യങ്ങൾ കാണാറില്ല. ഒരുപാട് പേർ എന്നോട് ഇതേ കുറിച്ച് പറഞ്ഞു. എനിക്ക് അതിൽ ഒന്നും ഒരു വിഷയവുമില്ല. റീച്ചില്ലാത്ത കുറേ വ്ലോഗേഴ്സ് ഇറങ്ങി എനിക്ക് എതിരെ തട്ടും. രേണു സുധിയാണല്ലോ റീച്ചിന്റെ ആള്. അത് വെച്ച് തട്ടിക്കോട്ടെ എനിക്ക് ഒരു വിഷയവുമില്ല. ഞാൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. രേണു സുധി അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഡാൻസ് കളിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല എന്നായിരുന്നു രേണു പറഞ്ഞത്.
ഒരു മാസത്തോളം ബിഗ് ബോസ് ഹൗസിൽ രേണുവുണ്ടായിരുന്നു. പിന്നീട് സ്വമേധയാ ഷോ ക്വിറ്റ് ചെയ്യുകയായിരുന്നു. പുറം ലോകവുമായി കോൺടാക്ടില്ലാതെ അടച്ചിട്ട വീട്ടിലെ താമസം രേണുവിനെ ബാധിച്ചിരുന്നു. ഭർത്താവ് സുധിയുടെ പെട്ടന്നുള്ള മരണം നൽകിയ ട്രോമ ഹൗസിൽ വനശേഷം തന്നിലേക്ക് തിരികെ വന്നുവെന്ന് രേണു തുറന്ന് പറഞ്ഞിരുന്നു.
biggboss malayalam fame renusudhi reacted to hate comments about her dubai trip goes viral


























.jpeg)



